എംഎല്‍എമാര്‍ക്ക് പഠനക്യാമ്പ്; നിയമനിര്‍മാണം ഗൌരവത്തോടെ കാണണമെന്ന് പിണറായി
എംഎല്‍എമാര്‍ക്ക് പഠനക്യാമ്പ്; നിയമനിര്‍മാണം ഗൌരവത്തോടെ കാണണമെന്ന് പിണറായി
നിയമസഭാംഗങ്ങള്‍ നിയമനിര്‍മാണത്തെ ഗൌരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയമസഭാംഗങ്ങള്‍ നിയമനിര്‍മാണത്തെ ഗൌരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജന പങ്കാളിത്തം എങ്ങിനെ നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്താമെന്ന കാര്യം ആലോചിക്കണമെന്നും അദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്കായി നിയമസഭയില്‍ സംഘടിപ്പിച്ച പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊതു ജനപങ്കാളിത്തം എങ്ങനെ നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്താമെന്ന കാര്യം ആലോചിക്കണം. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജനാഭിപ്രായം രൂപീകരണത്തിന് എംഎല്‍എമാര്‍ മുന്‍കയ്യെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ പ്രസംഗങ്ങളില്‍ മിഥത്വം പാലിക്കണം. നിയമസഭാ സമ്മേളനം അനന്തമായി നീളുന്നത് ഒഴിവാക്കാന്‍ എംഎല്‍എമാര്‍ സഹകരിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മറക്കരുതെന്നും മുഖ്യമന്ത്രിയും സ്പീക്കറും ഓര്‍മിപ്പിച്ചു.
Adjust Story Font
16