ഡിവൈഎഫ്ഐ ഫ്ലക്സില്‍ ആര്‍എസ്എസ് നേതാവ്; പിന്നില്‍ സംഘപരിവാറെന്ന് നേതാക്കള്‍
ഡിവൈഎഫ്ഐ ഫ്ലക്സില്‍ ആര്‍എസ്എസ് നേതാവ്; പിന്നില്‍ സംഘപരിവാറെന്ന് നേതാക്കള്‍
ആര്‍എസ്എസ് സ്ഥാപക നേതാക്കളിലൊരാളായ ഹെഡ്ഗേവാറിന്റെ ചിത്രമുള്ള ഒരു പോസ്റ്റര്‍ ഡിവൈഎഫ് യുടെ പേരില്‍ വാട്ട്സ് ആപില്‍ പ്രചരിച്ചു.
ഡിവൈഎഫ്ഐ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡില്‍ നെഹ്റുവിന്റെ ചിത്രത്തിന് പകരം ഹെഗ്ഡേവാറിനെ വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം. സംഘപരിവാറാണ് പ്രചരണത്തിന് പിന്നിലെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ ഭാരവാഹികള്‍ ഡി ജി പി ക്ക് പരാതി നല്‍കി.
വിട പറയുക വര്‍ഗീയതയോട് എന്ന തലക്കെട്ടില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന യുവജസംഗമത്തിന്റെ പ്രചാരണാര്‍ഥമാണ് ഡിവൈഎഫ്ഐ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇടത് നേതാക്കള്‍ മാത്രമല്ല ജവഹര്‍ലാല്‍നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും നവോത്ഥാന നായകരും ഫ്ലക്സുകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് സ്ഥാപക നേതാക്കളിലൊരാളായ ഹെഡ്ഗേവാറിന്റെ ചിത്രമുള്ള ഒരു പോസ്റ്റര്‍ ഡിവൈഎഫ് യുടെ പേരില്‍ വാട്ട്സ് ആപില്‍ പ്രചരിച്ചു. ഈ ചിത്രം ഡിവൈഎഫ്ഐ നേതാക്കള്‍ പരിശോധിച്ചപ്പോഴാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച ബോര്‍ഡിന്റെ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് മനസിലായത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിന്ന് ഇത് വ്യക്തവുമാണ്. സംഘപരിവാര്‍ സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്
ഇത്തരം വ്യാജ ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേക സംഘം തന്നെ സംഘപരിവാറിനുണ്ടെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറയുന്നു. സംഭവത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ഡി വൈ എഫ് ഐ തീരുമാനം
Adjust Story Font
16