സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍ അന്തരിച്ചു
സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍ അന്തരിച്ചു
ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത അവസാന കണ്ണിയിലെ അംഗമാണ്
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍ അന്തരിച്ചു. ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത അവസാന കണ്ണിയിലെ അംഗമാണ്. 102 വയസായിരുന്നു. കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4ന് കാഞ്ഞങ്ങാട്ടെ നെല്ലിക്കാട്ടുള്ള വീട്ടുവളപ്പില്‍ നടക്കും.
പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടിൽ എ.സി.രാമൻ നായരുടെയും കൊഴുമ്മൽ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്ത് 26നായിരുന്നു കെ. മാധവന്റെ ജനനം. 1930ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോടു നിന്നു പയ്യന്നൂരിലേക്കു പുറപ്പെട്ട ഉപ്പു സത്യാഗ്രഹ ജാഥയിലെ 32 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കെ മാധവന്‍. 1931ലെ ഗുരുവായൂർ സത്യാഗ്രഹ സമരത്തിലും പങ്കെടുത്തു. കാസർകോട്ടെ ഗ്രാമങ്ങളിൽ കർഷകസംഘം രൂപീകരിക്കുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിലും നിർണായക പങ്കുവഹിച്ചു. ഗാന്ധിയൻ കമ്യൂണിസ്റ്റ് എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. 1939 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടിയുടെ ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. 1940ലെ കയ്യൂര്‍ സമരകാലത്ത് കെ മാധവനായിരുന്നു താലൂക്ക് സെക്രട്ടറി. കഴിഞ്ഞ ആഗസ്റ്റ് 26ന് 102-ാം ജന്മദിനം ആഘോഷിച്ചിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
Adjust Story Font
16