ഇടതുപക്ഷം കാലത്തിന്‍റെ അനിവാര്യത: നികേഷ് കുമാര്‍
ഇടതുപക്ഷം കാലത്തിന്‍റെ അനിവാര്യത: നികേഷ് കുമാര്‍
അഴീക്കോട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങി.
അഴീക്കോട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങി. രാവിലെ വടകരയില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ചതിനു ശേഷമാണ് നികേഷ് കണ്ണൂരിലെത്തിയത്. ഇടതുപക്ഷം കാലത്തിന്റെ അനിവാര്യതയാണെന്നും അതുകൊണ്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നും നികേഷ് പറഞ്ഞു.
വടകരയിലെ സഹോദരി ഗൃഹത്തിലുളള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു എം വി നികേഷ് കുമാര്‍ അഴീക്കോട് പ്രചരണത്തിന് തുടക്കമിട്ടത്. വടകരയില്‍ നിന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ നികേഷിനെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍, പി.കെ ശ്രീമതി എം.പി വിവിധ ഇടത് നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കാള്‍ടെക്സിലെ ഏകെജി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന. പിന്നീട് പയ്യാമ്പലത്ത് എത്തിയ നികേഷ് പിതാവ് എം.വി രാഘവന്റെയും വിവിധ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബലികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇടതുപക്ഷം കാലത്തിന്റെ അനിവാര്യതയാണെന്നും അതുകൊണ്ടാണ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും നികേഷ് പറഞ്ഞു.
കഥാകൃത്ത് ടി പത്മനാഭന്‍, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയവരുടെ വീടുകളിലും നികേഷ് സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കൃഷ്ണമേനോന്‍ വനിതാകോളേജില്‍ വിദ്യാര്‍ഥികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. നാളെ മുതല്‍ നികേഷ് മണ്ഡലത്തില്‍ വിവിധ ബൂത്ത് കമ്മറ്റികളില്‍ പങ്കെടുക്കും.
Adjust Story Font
16