Quantcast

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് നീക്കം നടന്നില്ല

MediaOne Logo

Sithara

  • Published:

    24 April 2018 10:10 PM GMT

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് നീക്കം നടന്നില്ല
X

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് നീക്കം നടന്നില്ല

നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില മോശമായെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സമരപ്പന്തലിലെത്തിയത്. എന്നാല്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് മടങ്ങി.....

മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരമിരിക്കുന്ന പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് നീക്കം നടന്നില്ല. നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില മോശമായെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സമരപ്പന്തലിലെത്തിയത്. എന്നാല്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് മടങ്ങി. പൊന്പിളൈ ഒരുമൈയുടെ നിരാഹാരം തുടരുകയാണ്.

ഇന്നലെ രാത്രി വൈകി സമരവേദിയില്‍ സംഘര്‍ഷമുണ്ടായി. സമരപന്തലില്‍ ആക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് പൊമ്പിളൈ ഒരുമൈ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി നിരാഹാരം ഇരിക്കേണ്ടതില്ലെന്നും പൊമ്പിളൈ ഒരുമൈ നിലപാടെടുത്തു.

ഇന്നലെ രാത്രി 9.45ഓടെയാണ് മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരവേദിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നിരാഹാരമനുഷ്ഠിച്ചിരുന്ന സി ആര്‍ നീലകണ്ഠന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആം ആദ്മി നേതാവ് റാണി ആന്‍റോ നിരാഹാരം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി പ്രതിനിധി നിരാഹാരമിരിക്കേണ്ടതില്ലെന്നും സമരം റാഞ്ചി എടുക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നതായും ഗോമതി തുറന്നടിച്ചു.

സമരസമിതിയില്‍ ഭിന്നത ഉടലെടുത്ത സമയം ഉപയോഗപ്പെടുത്തി പ്രാദേശിക സിപിഎം പ്രവര്‍ത്തകരടക്കം ഒരു വിഭാഗമാളുകള്‍ സമരവേദിയിലേക്ക് തള്ളിക്കയറി. സമരപന്തല്‍ നീക്കം ചെയ്യാനും ശ്രമിച്ചു. സംഘര്‍ഷം ഉണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് പൊമ്പിളൈ ഒരുമൈ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം കെ മുനീര്‍ എന്നിവര്‍ ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും.

TAGS :

Next Story