Quantcast

സോളാറിൽ നിലപാട് മയപ്പെടുത്തി സർക്കാർ; കമ്മീഷൻ റിപ്പോർട്ടിൻമേൽ പൊതു അന്വേഷണം മാത്രം

MediaOne Logo

Jaisy

  • Published:

    24 April 2018 4:32 PM GMT

സോളാറിൽ നിലപാട് മയപ്പെടുത്തി സർക്കാർ; കമ്മീഷൻ റിപ്പോർട്ടിൻമേൽ പൊതു അന്വേഷണം മാത്രം
X

സോളാറിൽ നിലപാട് മയപ്പെടുത്തി സർക്കാർ; കമ്മീഷൻ റിപ്പോർട്ടിൻമേൽ പൊതു അന്വേഷണം മാത്രം

സരിത എസ് നായർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർ നടപടിയെടുത്താൽ മതിയെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു

സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻമേൽ പൊതു അന്വേഷണം മാത്രം നടത്താൻ സർക്കാർ തീരുമാനം. സരിത എസ് നായർ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തുടർ നടപടിയെടുത്താൽ മതിയെന്നും മന്ത്രിസഭയോഗം തീരുമാനിച്ചു. അന്വേഷണ ഉത്തരവ് ഇന്നിറങ്ങും. മുഖ്യമന്ത്രിയുടേത് അസാധാരണ നടപടിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ മേൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുളളവർക്കെതിരെ ക്രിമിനൽ-വിജിലൻസ് കേസുകൾ പ്രത്യേകമായി എടുത്ത് അന്വേഷിക്കാനായിരുന്നു നേരത്തെയുളള സർക്കാർ തീരുമാനം.എന്നാൽ ഇതിൻറെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടതോടെ നിലപാട് മയപ്പെടുത്തി പൊതു അന്വേഷണം മാത്രം മതിയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു.ജസ്റ്റിസ് അരിജിത്ത് പാസായത്ത് നൽകിയ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് ചേർന്ന മന്ത്രിസഭയോഗം ഇക്കാര്യം അംഗീകരിച്ചത്.അന്വേഷണം സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും.ഏതൊക്കെ കേസുകൾ പ്രത്യകം അന്വേഷിക്കണമെന്ന് ഉത്തരവിൽ പറയില്ല.

സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിലും ഉടനടി കേസെടുക്കില്ല.പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാവുകയുളു.നിലപാട് മയപ്പെടുത്തലല്ല പകരം പഴുതടച്ചുളള നിയമനടപടികൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.നാളെ നിയമസഭ ചേരുമ്പോള്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും സഭയെ അറിയിക്കും.

TAGS :

Next Story