സിപിഎം - സിപിഐ തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും
സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന നിലപാടാണ് ഇരു പാര്‍ട്ടിയുടെയും നേതാക്കന്‍മാര്‍ക്കുള്ളത്.
രൂക്ഷമായ സിപിഎം - സിപിഐ തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചക്കുള്ള നീക്കം ആരംഭിച്ചു. വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നേതൃതലത്തില്‍ ഉണ്ടായ ധാരണ. മൂന്നാറിലെ പ്രദേശിക തര്‍ക്കം അടക്കം പരിഹരിക്കാനുള്ള ശ്രമങ്ങളും ഉഭയകക്ഷി ചര്‍ച്ചയില്‍ ഉണ്ടാകും. അതിനിടെ സിപിഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം എം മണി വീണ്ടും രംഗത്ത് വന്നു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്ന നിലപാടാണ് ഇരു പാര്‍ട്ടിയുടെയും നേതാക്കന്‍മാര്‍ക്കുള്ളത്. സോളര്‍ വിഷയത്തലടക്കം പ്രതിപക്ഷം പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്ന ധാരണ നേതാക്കന്മാര്‍ക്കുണ്ട്. അതുകൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തേണ്ടതില്ലെന്ന ധാരണയും ഉണ്ടായിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് വേണ്ടിയുള്ള ഉഭയകക്ഷി ചര്‍ച്ച വരും ദിവസങ്ങളില്‍ തന്നെ ഉണ്ടായേക്കും. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെ മന്ത്രി എം എം മണി നടത്തിയ കടുത്ത പരാമര്‍ശങ്ങളില്‍ സിപിഐക്ക് അതൃപ്തിയുണ്ട്. വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നായിരുന്നു മണിയുടെ പ്രതികരണം.
അതേസമയം കെ ഇ ഇസ്മായിലിന്‍റെ പ്രസ്താവന മറ്റെന്നാള്‍ ചേരുന്ന സിപിഐ നിര്‍വ്വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും. ഇസ്മായിലിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നേക്കും.
Adjust Story Font
16