Quantcast

തൃശൂര്‍ പൂര നടത്തിപ്പില്‍ ആശങ്കകളില്ലെന്ന് സര്‍ക്കാരും ദ്വേവസ്വം ബോര്‍ഡുകളും

MediaOne Logo

Ubaid

  • Published:

    25 April 2018 10:22 AM GMT

ആന എഴുന്നെള്ളിപ്പും വെടിക്കട്ടും നടത്തുന്നതിലെ തടസങ്ങളാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്. ആനഎഴുന്നപ്പില്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഉറപ്പുനല്‍കി.

തൃശൂര്‍ പൂര നടത്തിപ്പില്‍ ആശങ്കകളില്ലെന്ന് സര്‍ക്കാരും ദ്വേവസ്വം ബോര്‍ഡുകളും. ആനയെഴുന്നെള്ളിപ്പ് നാട്ടാന പരിപാലന ചട്ടപ്രകാരം നടത്തും. വെടിക്കെട്ട് സംബന്ധിച്ച കേന്ദ്ര നിര്‍ദേശങ്ങളില്‍ ഇളവ് തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്ന ദേവസ്വത്തെ സര്‍ക്കാര്‍ പിന്തുണക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്.

ആന എഴുന്നെള്ളിപ്പും വെടിക്കട്ടും നടത്തുന്നതിലെ തടസങ്ങളാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തത്. ആനഎഴുന്നപ്പില്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഉറപ്പുനല്‍കി.

വെടിക്കെട്ടിപ്പ് നടത്തിപ്പ് നിയന്ത്രണങ്ങളില്‍ ഇളവിനായി കേന്ദ്ര ത്തെ സമീപിക്കാനും ധാരണയായി. പൂരനടത്തിപ്പില്‍ ആശങ്കളില്ലെന്ന് യോഗത്തിന് ശേഷം ദേവസ്വം ഭാരവാഹികളും വ്യക്തമാക്കി.

മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനിര്‍കുമാര്‍, കെ രാജു, തിരുവമ്പാടി പാറമേക്കാവ് ദ്വേവസം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി, എലിഫെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story