Quantcast

പതിനെട്ട് അംഗങ്ങളുള്ള ആദിവാസി കുടുംബത്തിന് റേഷന്‍കാര്‍ഡ് നല്‍കിയില്ല

MediaOne Logo

Subin

  • Published:

    25 April 2018 1:03 PM GMT

പതിനെട്ട് അംഗങ്ങളുള്ള ആദിവാസി കുടുംബത്തിന് റേഷന്‍കാര്‍ഡ് നല്‍കിയില്ല
X

പതിനെട്ട് അംഗങ്ങളുള്ള ആദിവാസി കുടുംബത്തിന് റേഷന്‍കാര്‍ഡ് നല്‍കിയില്ല

തോല്‍പെട്ടി അരണപ്പാറ വാകേരി കോളനിയിലെ ബാലനും കുടുംബവുമാണ് റേഷന്‍ കാര്‍ഡും ആനുകൂല്യങ്ങളും ലഭിക്കാതെ പട്ടിണികിടക്കുന്നത്...

വയനാട് ജില്ലയില്‍ പതിനെട്ട് അംഗങ്ങളുള്ള ആദിവാസി കുടുംബത്തിന് റേഷന്‍ കാര്‍ഡില്ല. തോല്‍പെട്ടി അരണപ്പാറ വാകേരി കോളനിയിലെ ബാലനും കുടുംബവുമാണ് റേഷന്‍ കാര്‍ഡും ആനുകൂല്യങ്ങളും ലഭിക്കാതെ പട്ടിണികിടക്കുന്നത്.റേഷന്‍ കാര്‍ഡിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഒരാളും ഇവരെ ശ്രദ്ധിച്ചില്ല.

ഈ ചെറിയ കൂരയിലാണ് ബാലനും മക്കളും പേരമക്കളും താമസിക്കുന്നത്. അരിയുടെ വില കൂടുന്പോള്‍ ഈ കുടുംബത്തിന്റെ നെഞ്ചിടിപ്പും കൂടും . ഇത്രയും ആളുകള്‍ക്ക് വിശപ്പടക്കാനുള്ള അരിപോലും വലിയവില കൊടുത്ത് വാങ്ങണം . ഇല്ലെങ്കില്‍ ഈ കുട്ടികള്‍ പട്ടിണികിടക്കണം.

ഭൂമി, കൂടുതല്‍ വീടുകള്‍, ടോയ് ലറ്റ് എല്ലാം ഇവര്‍ക്ക് ആവശ്യമുണ്ട്. അതിനെല്ലാം റേഷന്‍ കാര്‍ഡില്ലാത്തത് വലിയ തടസ്സമാകുന്നു. പൊതുവിതരണ വകുപ്പ് ഓഫീസ്, പട്ടിക വര്‍ഗ വകുപ്പ് ഓഫീസ് തുടങ്ങി നിരവധിയിടങ്ങളില്‍ ഇവര്‍ കയറിയിറങ്ങിയെങ്കിലും ആരും ഇവരെ ശ്രദ്ധിച്ചില്ല.

TAGS :

Next Story