പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ
പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ
പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും.
പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
സിപിഎമ്മില്‍ നിന്ന് 12 പേരും സിപിഐയില്‍ നിന്ന് നാല് പേരും കോണ്‍ഗ്രസ് എസ്, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികളില്‍ നിന്ന് ഓരോ മന്ത്രിമാരുമാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയനെ കക്ഷി നേതാവായി തെരഞ്ഞെടുത്ത കത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് കൈമാറിയിരുന്നു. നാളെ രാവിലെ 9.30ന് പിണറായി വിജയന്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രമാരുടെ പട്ടിക കൈമാറും. നാളെ രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കും. തുടര്‍ന്ന് വൈകുന്നേരമാണ് സത്യപ്രതിജ്ഞ.
ജനബാഹുല്യം കണക്കിലെടുത്താണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയത്. രാജ്ഭവനിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്ക് വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മഴക്കുള്ള സാധ്യത കണക്കിലെടുത്താണ് വേദി നിര്‍മാണം. 30000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയിലാകും വേദി ഒരുക്കുക. സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് എല്‍ഇഡി ടിവികള്‍ വെച്ചും ചടങ്ങ് തത്സമയം കാണാനുള്ള സൌകര്യം ഉണ്ടാകും.
Adjust Story Font
16