Quantcast

ടിഎംടി കമ്പികളുടെ മാര്‍ക്കറ്റ് പിടിച്ച് കെന്‍സ

MediaOne Logo

admin

  • Published:

    25 April 2018 7:30 PM GMT

ടിഎംടി കമ്പികളുടെ മാര്‍ക്കറ്റ് പിടിച്ച് കെന്‍സ
X

ടിഎംടി കമ്പികളുടെ മാര്‍ക്കറ്റ് പിടിച്ച് കെന്‍സ

കാല്‍ നൂറ്റാണ്ടിനിടെ കെന്‍സ ഗ്രൂപ്പ് നേടിയ വളര്‍ച്ചയാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.

ചെറുകിട സംരംഭമായി തുടങ്ങി ടിഎംടി കമ്പികളുടെ വിപണന രംഗത്ത് പ്രമുഖ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് കെന്‍സ ഗ്രൂപ്പ്. കാല്‍ നൂറ്റാണ്ടിനിടെ കെന്‍സ ഗ്രൂപ്പ് നേടിയ വളര്‍ച്ചയാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.

കോഴിക്കോട് ആസ്ഥാനമായി 1991ലാണ് കെന്‍സ ഗ്രൂപ്പിന്റെ തുടക്കം. ബിഎം സ്റ്റീല്‍സ് എന്ന പേരില്‍ ചെറുകിട വ്യാപാരമായിരുന്നു ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രഗത്ഭരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ മികച്ച ഉല്പന്നങ്ങളാണ് കെന്‍സ പുറത്തിറക്കുന്നത്.

ടിഎംടി സ്റ്റീല്‍ കമ്പികള്‍ക്കു പുറമെ സ്ക്വയര്‍ ബാര്‍, റൌണ്ട് ബാര്‍, ഫ്ലാറ്റ് ബാര്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ കെന്‍സ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്.

കേരളത്തില്‍ തന്നെ 7 ഉല്പാദന യൂണിറ്റുകളുള്ള ഏക സ്റ്റീല്‍ കമ്പനിയാണ് കെന്‍സ.

TAGS :

Next Story