Quantcast

മുകേഷും ലളിതയും വീണാ ജോര്‍ജും സ്ഥാനാര്‍ഥികള്‍

MediaOne Logo

admin

  • Published:

    26 April 2018 12:39 PM GMT

മുകേഷും ലളിതയും വീണാ ജോര്‍ജും സ്ഥാനാര്‍ഥികള്‍
X

മുകേഷും ലളിതയും വീണാ ജോര്‍ജും സ്ഥാനാര്‍ഥികള്‍

കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണാ ജോര്‍ജും സിപിഎം സ്ഥാനാര്‍ഥികളാകും‍.

കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണാ ജോര്‍ജും സിപിഎം സ്ഥാനാര്‍ഥികളാകും‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കി. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ മാറ്റേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പൂഞ്ഞാര്‍ സീറ്റില്‍ പി സി ജോര്‍ജിനെ പിന്തുണക്കേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തര്‍ക്കമുള്ള മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വീണ്ടും കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം അടുത്ത സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമെടുക്കും.

സംസ്ഥാന നേതൃത്വത്തിന് സ്വീകാര്യമായ സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതുകൊണ്ട് തന്നെ പ്രാദേശികമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് കൊല്ലത്ത് നടന്‍ മുകേഷിന്റെയും ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെയും സ്ഥാനാര്‍ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്.

വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിഞ്ഞ സെക്രട്ടേറിയറ്റില്‍ തന്നെ തീരുമാനിച്ചെങ്കിലും പ്രതിഷേധം ഉയര്‍ന്നുവന്നു. എന്നാല്‍ ലളിതയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം.

അതേസമയം, തൃപ്പുണിത്തുറ, കായംകുളം, ചെങ്ങന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായില്ല. തൃപ്പുണിത്തുറയില്‍ പി രാജീവിന്റേതല്ലാതെ മറ്റൊരു പേര് നിര്‍ദേശിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിന് കഴിഞ്ഞില്ല.
ജില്ലാ സെക്രട്ടറിയായ പി രാജീവിന് ഇളവ് നല്‍കില്ല. കായംകുളത്തും ചെങ്ങന്നൂരും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്നതില്‍ ജില്ലാ സെക്രട്ടേറിയറ്റ് വീഴ്ച വരുത്തിയതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. തൃത്താല, ഒറ്റപ്പാലം, അരുവിക്കര, വര്‍ക്കല മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും കീഴ്ഘടകങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യും. ഏപ്രില്‍ 26ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനം കൈക്കൊള്ളും
പയ്യന്നൂരില്‍ സി കൃഷ്ണന്‍ തന്നെ സ്ഥാനാര്‍ഥിയാകും. ബേപ്പൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച വികെസി മമ്മദ് കോയയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. .
പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ പിന്തുണക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് ധാരണ.ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

TAGS :

Next Story