Quantcast

സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം

MediaOne Logo

Subin

  • Published:

    26 April 2018 6:23 AM GMT

സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം
X

സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം

കേരളത്തില്‍ നിന്ന് 11425 പേരും, മാഹിയില്‍ നിന്ന് 32, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, 25 കുട്ടികള്‍ ഉര്‍പ്പടെ 11828 പേരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ് യാത്രക്കായി പുറപ്പെടുക.

ഇത്തവണത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ കൊച്ചിയില്‍ തുടക്കമാവും. യാത്രക്കാര്‍ക്ക് വേണ്ട വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഹാജിമാരെയും കൊണ്ടുള്ള ആദ്യവിമാനം ഞായറാഴ്ച രാവിലെ പുറപ്പെടും.

കേരളത്തില്‍ നിന്ന് 11425 പേരും, മാഹിയില്‍ നിന്ന് 32, ലക്ഷദ്വീപില്‍ നിന്ന് 305 പേരും, 25 കുട്ടികള്‍ ഉര്‍പ്പടെ 11828 പേരാണ് ഇത്തവണ കൊച്ചിയില്‍ നിന്ന് ഹജ് യാത്രക്കായി പുറപ്പെടുക. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇനിയും കുറച്ച പേര്‍ക്ക് സാധ്യതയുണ്ട്. 200 ഹാജിമാര്‍ക്ക് ഒരാളെന്ന നിലയില്‍ 56 വോളണ്ടിയര്‍മാരും യാത്രക്കാരെ അനുഗമിക്കും. സംസ്ഥാനത്ത് നിന്നും ഇത്തവണ മുതല്‍ വനിതകള്‍ക്കായി ദേശീയപതാക ആലേഖനം ചെയ്ത സ്റ്റിക്കര്‍ നല്‍കും. ദിവസവും മൂന്ന് വിമാനങ്ങളിലായി 900 പേരാണ് യാത്ര ചെയ്യുക. ഏതെങ്കിലും വിമാനം വൈകുകയോ, റദ്ദാക്കുകയോ ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നുണ്ട്. ഒരേ സമയം 1200 പേര്‍ക്കാണ് താമസ സൗകര്യം.

നാളെ വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജജ് ക്യാമ്പ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെടുന്ന ആദ്യ വിമാനം ഹജ്ജ് വകുപ്പ് മന്ത്രി ഡോക്ടര്‍ കെടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഹജ്ജ് ക്യാമ്പിനടുത്ത് 350 വാഹനങ്ങള്‍ക്കാണ് പാര്‍ക്കിംഗ് സൗകര്യം. ബാഗേജ് പരിശോധന ക്യാമ്പില്‍ തന്നെ പൂര്‍ത്തീകരിച്ച് വിമാനത്തിലെത്തിക്കാനുള്ള സൗകര്യമാണുണ്ടാവുക.

TAGS :

Next Story