ശബരിമലയില്‍ വ്യാപകമായി സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കേസിനെ സ്വാധീനിക്കാനെന്ന് തന്ത്രി
സുപ്രീം കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയുമാകാം സ്ത്രീകള്‍ വ്യാപകമായി എത്തുന്നതെന്ന് സംശയിക്കാമെന്ന് കണ്ഠരര് മഹേഷ് പറഞ്ഞു.
ശബരിമലയിലേക്ക് വ്യാപകമായി ആചാരലംഘനം നടത്തി സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ സ്വാധീനിക്കാനാണോ എന്ന് സംശയിക്കാമെന്ന് തന്ത്രി കണ്ഠരര് മഹേഷ്. കേസില്‍ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്ന് അറിയില്ലെന്നും തന്ത്രി മീഡിയ വണി നോട് പറഞ്ഞു.
ശബരിമലയിലേക്ക് ആചാരം തെറ്റിച്ച് കടക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു എന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയുമാകാം സ്ത്രീകള്‍ വ്യാപകമായി എത്തുന്നതെന്ന് സംശയിക്കാമെന്ന് കണ്ഠരര് മഹേഷ് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും ചില ആചാര നിഷ്ഠകള്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ വ്യാപകമായി വരുന്നത് സര്‍ക്കാരിനേയോ ദേവസ്വം ബോര്‍ഡിനേയോ ബാധിക്കില്ലെന്നും തന്ത്രി കണ്ഠരര് മഹേഷ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16