കെ എം മാണിയെ ഇടതുമുന്നണിയിൽ ആവശ്യമില്ലെന്ന് കാനം
കെ എം മാണിയെ ഇടതുമുന്നണിയിൽ ആവശ്യമില്ലെന്ന് കാനം
ബിജെപിയെ ചെറുക്കാൻ രാഷ്ട്രീയ പൊതുവേദി ഉണ്ടാകണം.ഗുജറാത്തിൽ ഇടതുപക്ഷം ബി ജെ പി യെ ചെറുക്കം എന്ന് പറഞ്ഞാൽ പരിഹാസ്യമാകും.
കെ എം മാണിയെ ഇടതുമുന്നണിയിൽ ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ഇടതു ആശയങ്ങൾ ഉള്ളവരെയാണ് മുന്നണിയിൽ ആവശ്യം.അഴിമതിക്കാരെ വെള്ളപൂശി എൽ ഡി എഫിൽ എടുക്കില്ല.അക്കാര്യം എൽ ഡി എഫിൽ ചർച്ച ചെയ്തില്ല സോളാർ കേസിൽ ജോസ് കെ. മാണിയും ആരോപണ വിധേയനനാണ്. ഇടതുമുന്നണിയിൽ നിന്ന് യാത്ര പോലും പറയാതെ പോയ ആളാണ് മാണി. എല്‍ഡിഎഫ് വിട്ട ജെഡിയുവിനും ആര്‍എസ്പിക്കും എപ്പോള്‍ വേണമെങ്കിലും മുന്നണിയിലേക്ക് തിരിച്ചുവരാം.
ബിജെപിയെ ചെറുക്കാൻ രാഷ്ട്രീയ പൊതുവേദി ഉണ്ടാകണം.ഗുജറാത്തിൽ ഇടതുപക്ഷം ബി ജെ പി യെ ചെറുക്കം എന്ന് പറഞ്ഞാൽ പരിഹാസ്യമാകും. കേരളത്തിൽ പരസ്പരം മിണ്ടാത്തവർ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒന്നിച്ചപ്പോൾ മാനം ഇടിഞ്ഞിട്ടില്ല.
Adjust Story Font
16