ഓഖി ദുരന്തം; സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ബോട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചു
ഓഖി ദുരന്തം; സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ബോട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചു
തെരച്ചില്‍ സംഘത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പ്രതിദിനം 800 രൂപ വീതം ബാറ്റയും ഓരോ ബോട്ടിനും 3000 ലിറ്റര്‍ ഡീസലും സര്‍ക്കാര്‍ നല്‍കും
ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ ബോട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചു. 105 സ്വകാര്യ ബോട്ടുകളിലായി 500 ലേറെ മത്സ്യതൊഴിലാളികളാണ് തിരച്ചിലിന്റെ ഭാഗമാകുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാന വ്യാപകമായി 300 ല്‍ അധികം മത്സ്യതൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്.
ലക്ഷദ്വീപ് ഭാഗം കേന്ദ്രീകരിച്ചാണ് ബോട്ടുകള്‍ പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍ നോട്ടത്തിലാണ് തിരച്ചില്‍. ഓരോ ബോട്ടും അഞ്ച് ദിവസം വീതം 200 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് തിരച്ചില്‍ നടത്തുക. 105 ബോട്ടുകള്‍ക്കൊപ്പം ഒരു വെസലും തിരച്ചില്‍ സംഘത്തിന്റെ സഹായത്തിനുണ്ടാകും.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മുന്നൂറില്‍ അധികം മത്സ്യതൊഴിലാളികളെയാണ് കണ്ടെത്താനുണ്ട്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന തിരച്ചിലിന് രണ്ട് കോടി 18 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തെരച്ചില്‍ സംഘത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പ്രതിദിനം 800 രൂപ വീതം ബാറ്റയും ഓരോ ബോട്ടിനും 3000 ലിറ്റര്‍ ഡീസലും നല്‍കും. കൊച്ചിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ തിരച്ചില്‍ നടത്തുന്നത്.
Adjust Story Font
16