റാഗിങ് നടന്നിട്ടില്ല; പെണ്‍കുട്ടി ആസിഡ് സ്വയം കുടിച്ചതാണെന്ന് പ്രിന്‍സിപ്പല്‍
റാഗിങ് നടന്നിട്ടില്ല; പെണ്‍കുട്ടി ആസിഡ് സ്വയം കുടിച്ചതാണെന്ന് പ്രിന്‍സിപ്പല്‍
ബംഗളുരുവിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിന് ഇരയായിട്ടില്ലെന്നും പെണ്‍കുട്ടി ആസിഡ് കുടിച്ചതാണെന്നും അല്‍ ഖമര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍.
ബംഗളുരുവിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിന് ഇരയായിട്ടില്ലെന്നും പെണ്‍കുട്ടി ആസിഡ് കുടിച്ചതാണെന്നും അല്‍ ഖമര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍. സംഭവശേഷം പെണ്‍കുട്ടിക്ക് വീട്ടില്‍ പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ കുറ്റക്കാരെ സംരക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ കെട്ടുകഥകള്‍ പറഞ്ഞുണ്ടാക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല.
റാഗിങ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആസിഡ് കുടിക്കുകയായിരുന്നുവെന്നുമായിരുന്നു സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗുല്‍ബര്‍ഗ അല്‍ ഖമര്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. അവള്‍ ആസിഡ് കുടിക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു അവളുടെ മറുപടി. ഫിനൈല്‍ ആണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ആസിഡാണ് കുടിച്ചതെന്ന് അവള്‍ തന്നെ പറഞ്ഞെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ കുഴപ്പമുണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എന്നാല്‍ പ്രിന്‍സിപ്പലിന്റെ ആരോപണം അശ്വതിയുടെ ബന്ധുക്കള്‍ നിഷേധിച്ചു. കുറ്റക്കാരെ രക്ഷിക്കാനാണ് കോളജ് അധികൃതരുടെ ശ്രമമെന്ന് അശ്വതിയുടെ അമ്മ ജാനകി പറഞ്ഞു.
മെയ് ഒന്‍പതിന് കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ദ്രാവകം പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. 16 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. അന്നനാളം വെന്ത് ചുരുങ്ങിയതിനാല്‍ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. സംഭവത്തില്‍ കേസെടുത്ത മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ഗുല്‍ബര്‍ഗയിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാല്‍ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പിന്നാക്കക്ഷേമ മന്ത്രി എ കെ ബാലന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16