Quantcast

നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

MediaOne Logo

Khasida

  • Published:

    27 April 2018 10:20 PM GMT

നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം
X

നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊലപാതകം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചു. നാദാപുരം എ എസ് പി കറുപ്പ സാമി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കുറ്റ്യാടി സി ഐ ക്കാണ് അന്വേഷണ ചുമതല.

അസ്‍ലമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. വടകര,നാദാപുരം, വളയം, കുറ്റ്യാടി, എടച്ചേരി, തൊട്ടില്‍പാലം ചോമ്പാല അടക്കം 10 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടകേസില്‍ കോടതി വെറുതെ വിട്ട തൂണേരി സ്വദേശി മുഹമ്മദ് അസ്‍ലമിനെയാണ് കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊന്നത്.

കൊലപാതകം ദൌര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

നാദാപുരം കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയുണ്ടാകും. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രതിഷേധം ഭയന്ന് സുരക്ഷ ശക്തമാക്കി.

TAGS :

Next Story