അനധികൃത സ്വത്ത് സമ്പാദനം; രണ്ട് ഡിവൈഎസ്പിമാരെ സസ്പെന്‍ഡ് ചെയ്തു
അനധികൃത സ്വത്ത് സമ്പാദനം; രണ്ട് ഡിവൈഎസ്പിമാരെ സസ്പെന്‍ഡ് ചെയ്തു
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കിയത്
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ ഹരികൃഷ്ണന്‍, ബിജോ അലക്സാണ്ടര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കിയത്. തുടക്കത്തില്‍ സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണന്‍. സരിത എസ് നായരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി സാമ്പത്തിക ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. പറവൂര്‍ പെണ്‍വാണിഭ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ബിജോ അലക്സാണ്ടര്‍. ഇരുവരുടെയും വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതിന് ശേഷമാണ് നടപടി.
Adjust Story Font
16