ന്യൂനപക്ഷ പ്രശ്നങ്ങള്‍ യുഡിഎഫ് ഗൗരവത്തില്‍ പരിഗണിക്കണം: ലീഗ്
ന്യൂനപക്ഷ പ്രശ്നങ്ങള്‍ യുഡിഎഫ് ഗൗരവത്തില്‍ പരിഗണിക്കണം: ലീഗ്
ന്യൂനപക്ഷ വിഷയങ്ങളും തീവ്രവാദത്തിന്‍റെ പേരിലുള്ള അറസ്റ്റും യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ യുഡിഎഫ് ഗൗരവത്തിൽ പരിഗണിക്കണമെന്ന് മുസ്ലീം ലീഗ്. ബിജെപിക്കെതിരെയും കേന്ദ്ര സർക്കാറിനെതിരെയും സമരം ശക്തമാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ദേശീയ അടിസ്ഥാനത്തിൽ തന്നെ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ കേന്ദ്ര സർക്കാറിൽ നിന്നും ഉണ്ടാവുന്ന തെറ്റായ നയങ്ങളോട് കോൺഗ്രസ്സ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന പരാതി മുസ്ലിം ലീഗിനുണ്ട്. ശരീഅത്ത്, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ ശക്തമായ സമരം നടത്തണമെന്നാണ് ലീഗ് നിലപാട്. കേരളത്തിൽ യുഡിഎഫ് സമരത്തിനു നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീവ്രവാദ കേസ് ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിലും യുഡിഎഫിൽ ചർച്ച വേണമെന്നാണ് ലീഗ് നിലപാട്. സ്വാശ്രയ പ്രശ്നത്തിൽ നിരന്തരമായി സഭാ നടപടികൾ തടസപ്പെടുന്നതിൽ ലീഗിലെ ചില നേതാക്കൾക്ക് അതൃപ്തി ഉണ്ട്. 15 ആം തിയ്യതി പാണക്കാട് വെച്ച് നടക്കുന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ചയാവും.
Adjust Story Font
16