തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ വഴിമാറിക്കൊടുക്കണമെന്ന് കെ ശങ്കരനാരായണന്‍
തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ വഴിമാറിക്കൊടുക്കണമെന്ന് കെ ശങ്കരനാരായണന്‍
കോണ്‍ഗ്രസില്‍ കുറച്ചാളുകള്‍ മാത്രം തുടര്‍ച്ചയായി അധികാരം ആസ്വദിക്കുന്നു എന്നു പറയുന്നവരെ കുറ്റം പറയാനാകില്ലെന്ന് കെ ശങ്കരനാരായണന്‍.
കോണ്‍ഗ്രസില്‍ കുറച്ചാളുകള്‍ മാത്രം തുടര്‍ച്ചയായി അധികാരം ആസ്വദിക്കുന്നു എന്നു പറയുന്നവരെ കുറ്റം പറയാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന്‍. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണമെങ്കില്‍ ഹൈക്കമാന്‍റ് ഇടപെടണം. വിവാദ ഉത്തരവുകള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും കോണ്‍ഗ്രസ് നേതാക്കളുടെ വിഴുപ്പലക്കലുകള്‍ യുഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
തുടര്‍ച്ചയായി മല്‍സരിക്കുന്നവര്‍ വഴിമാറിക്കൊടുക്കണം. അനിവാര്യമെന്ന് കരുതുന്നവര്‍ മാത്രം മല്‍സരിച്ചാല്‍ മതി. കാശിക്കു പോകാനും നക്ഷത്രം എണ്ണാനുമല്ല പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നതെന്നും ശങ്കരനാരായണന്‍. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിനോട് യോജിക്കുന്നു. സീറ്റുകളുടെ കാര്യത്തില്‍ അമ്പതു ശതമാനമെങ്കിലും യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക് നല്‍കണം.
വിവാദ ഉത്തരവുകള്‍ ഇറക്കാന്‍ പാടില്ലായിരുന്നു. ഇതേക്കുറിച്ച് കെപിസിസിയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ല. തെറ്റുകളെക്കുറിച്ച് നേതാക്കള്‍ പുരപ്പുറത്തുകയറി പ്രസംഗിക്കുന്ന രീതിയും ശരിയല്ല.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണമെങ്കില്‍ ഹൈക്കമാന്‍റ് ഇടപെടണം.
യുഡിഎഫ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന വിശ്വാസം നേരത്തെ ഉണ്ടായിരുന്നു. അതിന് മങ്ങലേല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനു തന്നെയാണെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
Adjust Story Font
16