Quantcast

മാവോയിസ്റ്റ് വേട്ടയില്‍ മജിസ്ട്രേറ്റ് തല അന്വേഷണം

MediaOne Logo

Sithara

  • Published:

    27 April 2018 2:01 PM GMT

മാവോയിസ്റ്റ് വേട്ടയില്‍ മജിസ്ട്രേറ്റ് തല അന്വേഷണം
X

മാവോയിസ്റ്റ് വേട്ടയില്‍ മജിസ്ട്രേറ്റ് തല അന്വേഷണം

പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ജാഫര്‍ മാലിക്കിനാണ് അന്വേഷണ ചുമതല

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ജാഫര്‍ മാലിക്കിനാണ് അന്വേഷണ ചുമതല. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മജിസ്ട്രീരിയല്‍ അന്വേഷണം. കൊലപാതകത്തെക്കുറിച്ച് ഉയരുന്ന മുഴുവന്‍ ആക്ഷേപങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജാഫര്‍ മാലിക്കിന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉടന്‍ അന്വേഷണം തുടങ്ങാനും ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എത്ര ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല.

ഏറ്റുമുട്ടല്‍ കൊലപാതകത്തിലും അതിനെത്തുടര്‍ന്നുണ്ടായ പോലീസ് ഇടപെടലകളും ശരിയല്ലെന്ന നിലപാട് സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അന്വേഷണത്തിനുള്ള ഉത്തരവ്. ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. 2014-ലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ചിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് അന്വേഷണവും വെവ്വേറെ ആയിരിക്കും നടക്കുക.

TAGS :

Next Story