Quantcast

വിലക്കയറ്റവും വരള്‍ച്ചയും: ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം

MediaOne Logo

Sithara

  • Published:

    27 April 2018 3:19 PM GMT

വിലക്കയറ്റവും വരള്‍ച്ചയും: ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം
X

വിലക്കയറ്റവും വരള്‍ച്ചയും: ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം

വിലക്കയറ്റവും വരള്‍ച്ചയും കാരണം ജനങ്ങള്‍ നട്ടം തിരിയുന്ന സമയത്ത് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് മറികടക്കാനുള്ള എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നാളെ അവതരിപ്പിക്കും. നോട്ട് നിരോധനം, വരള്‍ച്ച, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ മറികടക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി ജൂലൈ മുതല്‍ നടപ്പിലാക്കുമെന്നതിനാല്‍ നികുതി നിരക്ക് ഉയര്‍ത്തില്ലെന്ന് ഉറപ്പാണ്.

വിലക്കയറ്റവും വരള്‍ച്ചയും കാരണം ജനങ്ങള്‍ നട്ടം തിരിയുന്ന സമയത്ത് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് മറികടക്കാനുള്ള എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാര്‍ഷിക മേഖല സംസ്ഥാന ബജറ്റിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്. നോട്ട് അസാധുവാക്കയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മുരടിപ്പില്‍ നിന്ന് കരകയറാത്തതിനാല്‍ ജനക്ഷേമകരമായ പ്രഖ്യാപനങ്ങള്‍ കുറച്ചേ കാണൂ എന്നാണ് സൂചന.

വിവിധ പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ കിഫ്ബിയെയായിരിക്കും ആശ്രയിക്കുക. 1400 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി അംഗീകരിക്കും.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ പണം മാറ്റിവെക്കാനാണ് സാധ്യത. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള സുപ്രധാന ഇടപെടലും ഉണ്ടായേക്കാം. തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റായിരിക്കും നിയമസഭയില്‍ നാളെ അവതരിപ്പിക്കുക.

TAGS :

Next Story