Quantcast

മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയില്‍ പരാതി

MediaOne Logo

admin

  • Published:

    27 April 2018 8:08 AM GMT

മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയില്‍ പരാതി
X

മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയില്‍ പരാതി

തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കെ എം ബഷീറിനെ വ്യാജ പരാതിയുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്ത മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതി

തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കെ എം ബഷീറിനെ വ്യാജ പരാതിയുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്ത മന്ത്രി കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാണിച്ച് ലോകായുക്തയില്‍ പരാതി. അഡ്വ.എ ജെ അഭിലാഷാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.

തൃശൂരില്‍ ആഗസ്ത് 20 ന് തദ്ദേശ മന്ത്രി പങ്കെടുത്ത മീറ്റിംഗില്‍ നിന്നും കെ എം ബഷീര്‍ വിട്ടു നിന്നിരുന്നു. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹൈക്കോടതിയില്‍ ഹാജാരായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇതിന്റെ പേരില്‍ ക്ഷുഭിതനായ മന്ത്രി വ്യാജ പരാതിയുണ്ടാക്കി കെ എം ബഷീറിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് പരാതി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. എസ് രാമദാസന്‍, അനൂപ് കരിപ്പാല്‍ എന്നിവരുടെ പേരിലുള്ള പരാതിയുടെ പേരിലാണ് ബഷീറിനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ പരാതിയില്‍ ഇരുവരും രേഖപ്പെടുത്തിയ ഒപ്പും കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ പരാതിയിലെ ഒപ്പ് വ്യാജമാണെന്നുമാണ് ആരോപണം. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, തൃശൂര്‍ മേയര്‍ അജിത ജയരാജ് എന്നിവരെയും പ്രതിയാക്കിയാണ് പരാതി. ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ലോകായുക്ത ബഞ്ചാണ് പരാതി പരിഗണിച്ചത്. കേസ് മെയ് 23 ന് പരിഗണിക്കും.

TAGS :

Next Story