മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി റവന്യു വകുപ്പ് മുന്നോട്ട്
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി റവന്യു വകുപ്പ് മുന്നോട്ട്
വന്‍കിട കയ്യേറ്റങ്ങളുടെ പട്ടിക മന്ത്രി ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു
സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെങ്കിലും മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് റവന്യുമന്ത്രിയുടെ നിര്‍ദ്ദേശം. വന്‍കിട കയ്യേറ്റങ്ങളുടെ പട്ടിക നല്‍കാണമെന്ന് ജില്ല ഭരണകൂടത്തിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയും എം എം മണിയും സിപിഎം പ്രാദേശിക നേതൃത്വവും വന്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കേണ്ട കാര്യമില്ലെന്നാണ് റവന്യു വകുപ്പിന്‍റെ തീരുമാനം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി വന്‍കിട കയ്യേറ്റക്കാരുടെ പട്ടിക നല്‍കാന്‍ റവന്യൂമന്ത്രി ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്ന മുറക്ക് നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൃത്യമായ പരിശോധന നടത്തി ഓരോ ദിവസത്തേയും റിപ്പോര്‍ട്ട് നല്‌കാനും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യേറ്റങ്ങള്‍ തടയാന്‍ സിപിഐ പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും ശക്തമായ നടപടിയെടുക്കാം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും മന്ത്രി ഇ ചന്ദ്രശേഖരന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ക്കൊപ്പം തന്നെ അടുത്ത മാസം നടക്കുന്ന പട്ടയ വിതരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടുണ്ട്.
Adjust Story Font
16