തര്‍ക്കം പരിഹരിച്ചു; വടകരയിലും എലത്തൂരിലും ജെഡിയുവിന് സ്ഥാനാര്‍ഥികളായി
തര്‍ക്കം പരിഹരിച്ചു; വടകരയിലും എലത്തൂരിലും ജെഡിയുവിന് സ്ഥാനാര്‍ഥികളായി
വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി കിഷന്‍ചന്ദും മത്സരിക്കും.
വടകര, എലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള ജെഡിയു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ മനയത്ത് ചന്ദ്രനും എലത്തൂരില്‍ പി കിഷന്‍ചന്ദും മത്സരിക്കും. വി സുരേന്ദ്രന്‍പിള്ളയുടേത് പെയ്മെന്‍റ് സീറ്റാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജെഡിയു പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി കൊച്ചിയില്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു വടകര, എലത്തൂര്‍ മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് ശേഷിക്കുന്ന 5 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ജെഡിയു നേരത്തെ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായാണ് ഒഴിച്ചിട്ടതെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ പാര്‍ലമെന്‍റ് ബോര്‍ഡ് പ്രസിഡന്‍റ് ചാരുപാറ രവി പറഞ്ഞു.
കഴിഞ്ഞ തവണ വടകരയില്‍ പ്രേംനാഥിനെ തോല്‍പിക്കുന്നതിന് നേതൃത്വം വഹിച്ചായാളാണ് മനയത്ത് ചന്ദ്രനെന്ന് നേരത്തെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചചെയ്യത്തക്കവണ്ണം ഒന്നും റിപ്പോര്‍ട്ടിലില്ലെന്നാണ് ഇതുസംബന്ധിച്ച് പാര്‍ട്ടിയുടെ വിശദീകരണം. നേമത്ത് വി സുരേന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയത് വ്യക്തിത്വം മാത്രം പരിഗണിച്ചാണെന്നും പെയ്മെന്‍റ് സീറ്റാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ചാരുപാറ രവി പ്രതികരിച്ചു.
Adjust Story Font
16