Quantcast

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് സമഗ്രപദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം

MediaOne Logo

Jaisy

  • Published:

    27 April 2018 5:58 PM GMT

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് സമഗ്രപദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം
X

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് സമഗ്രപദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം

രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ ഉള്‍പെടുത്തി രണ്ടാം ഘട്ട പാക്കേജിന് ഫണ്ടനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് സമഗ്രപദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര നിര്‍ദ്ദേശം. രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ ഉള്‍പെടുത്തി രണ്ടാം ഘട്ട പാക്കേജിന് ഫണ്ടനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. ദേശീയ കാര്‍ഷിക വിപണിയുടെ ഇ-ട്രേഡിംഗ് ഇടമായ ഇ-നാമി ല്‍ കേരളത്തെ ഉള്‍പ്പെടുത്താനും ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍

സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘം ഇന്നലെ കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് രണ്ടാം ഘട്ടത്തിന് ഫണ്ടനുവദിക്കാന്‍ ധാരണയായത്. ഒന്നാം ഘട്ട പാക്കേജിലെ പോരായ്മകള്‍ പരിഹരിക്കുന്ന വിധത്തിലായിരിക്കും രണ്ടാം ഘട്ട പദ്ധതി തയ്യാറാക്കുകയെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

രാജ്യത്തെ വിപണികളെ കൂട്ടിയോജിപ്പിച്ച് കാര്‍ഷിക ഉല്‍പന്ന മാര്‍ക്കറ്റ് കമ്മിറ്റിയുണ്ടാക്കിയ ഓണ്‍ ലൈന്‍ വിപണന നെറ്റ് വര്‍ക്കായ ഇ-നാമില്‍ കേരളത്തെ അംഗമാക്കാനും ധാരണയായിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ ആറ് പ്രധാന കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ ഇ-നാമിന്റെ പരിധിയില്‍ വരും. നെല്ല് കാപ്പി സുഗന്ധ വ്യഞ്ജനംവാഴ റബ്ബര്‍ തുടങ്ങി ഒട്ടു മിക്ക വിളകളും ഇടനിലക്കാരുടെ സഹായമില്ലാതെ രാജ്യത്തെവിടെയും വില്‍ക്കാനാകും.

TAGS :

Next Story