ജിഎസ്ടി മത്സ്യമേഖലയെയും പ്രതിസന്ധിയിലാഴ്ത്തി
ജിഎസ്ടി മത്സ്യമേഖലയെയും പ്രതിസന്ധിയിലാഴ്ത്തി
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി ഇരട്ടിയായി
ചരക്ക് സേവന നികുതി മത്സ്യമേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി ഇരട്ടിയായി. സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം.
കാര്‍ഷിക വകുപ്പിന്റെ കീഴിലാണ് മത്സ്യമേഖല ഉള്‍പ്പെടുന്നത്.. എന്നാല്‍ ജിഎസ്‌ടി വന്നപ്പോള്‍ കാര്‍ഷിക മേഖലകള്‍ക്ക് ലഭിക്കുന്ന നികുതി ഇളവ് പോലും മത്സ്യമേഖലയ്ക്ക് ലഭിച്ചില്ല. മത്സ്യബന്ധന ഉപകരണങ്ങളായ ചൂണ്ട , വല , റോപ്പ് എന്നിവയ്ക്ക് വരെ നികുതി ചുമത്തി. 12 ശതമാനം നികുതിയാണ് ഇവയ്‌ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് ഇത്തരം ഉപകരണങ്ങള്‍ക്ക് നികുതി ഉണ്ടായിരുന്നില്ല. ഔട്ട് ബോര്‍ഡ് എന്‍ജിന്റെ നികുതി പതിനാലരശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ഐസ് ബോക്സിന്റെ നികുതി പതിനാലരയില്‍ നിന്ന് പതിനെട്ട് ശതമാനമാക്കി ഉയര്‍ത്തി.
ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ നികുതി ഭാരത്തിന്റെ കാഠിന്യം മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ തുറമുഖങ്ങള്‍ വീണ്ടും തുറക്കുന്നതോടെ മത്സ്യബന്ധന ചെലവ് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പത്ത് ശതമാനം എങ്കിലും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.
Adjust Story Font
16