Quantcast

തോമസ് ഐസകും താനും സമപ്രായക്കാരെന്ന് മമ്മുട്ടി

MediaOne Logo

admin

  • Published:

    27 April 2018 4:35 PM GMT

തോമസ് ഐസകും താനും സമപ്രായക്കാരെന്ന് മമ്മുട്ടി
X

തോമസ് ഐസകും താനും സമപ്രായക്കാരെന്ന് മമ്മുട്ടി

മൂന്ന് വര്‍ഷക്കാലം തോമസ് ഐസക് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് പ്രകാശനം ചെയ്തത്

പുതിയകാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നവ മാധ്യമങ്ങള്‍ സജീവമായതോടെ സ്ഥാനാര്‍ഥികളുടെ തൊണ്ടക്ക് ആശ്വാസമായെന്ന് നടന്‍ മമ്മൂട്ടി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ.തോമസ് ഐസകിന്റെ ഫെയ്സ് ബുക്ക് ഡയറിയുടെ പ്രകാശന ചടങ്ങിലാണ് മെഗാ താരത്തിന്റെ പരാമര്‍ശം.

തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നടത്തുന്ന ആധുനിക ഇടപെടലുകളുടെ സാധ്യതയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് വെറും ഡയലോഗിലൊതുങ്ങിയില്ല. അഭിനയിച്ച് കൊണ്ടായിരുന്നു മലയാളത്തിന്റെ മഹാനടന്‍ തടിച്ചു കൂടിയ ജനത്തെ കയ്യിലെടുത്തത്.

പത്താമുദയ വാഴക്കുലയും ജൈവപച്ചക്കറിയും നല്‍കി സ്വന്തം ശൈലിയില്‍ തോമസ് ഐസക് സ്വീകരിച്ചപ്പോള്‍ തമ്മില്‍ കണ്ടാലുള്ള പ്രായത്തെ പരാമര്‍ശിച്ച് സഹപാഠിയെ കളിയാക്കാനും നടനായ സുഹൃത്ത് മറന്നില്ല.

മൂന്ന് വര്‍ഷക്കാലം തോമസ് ഐസക് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റുകളുടെ തെരഞ്ഞെടുത്തവയുടെ സമാഹാരമാണ് പ്രകാശനം ചെയ്തത്. രാഷ്ട്രീയസംഘാടനം വിട്ട് സ്നേഹജാലകം എന്ന സംഘടനയുടെ പേരിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും സാഹിത്യകാരന്‍ എം കെ.സാനു, രവി ഡിസി എന്നിവര്‍ സംബന്ധിച്ച ചടങ്ങിന് തോമസ് ഐസകിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പരിവേശമാണ് ലഭിച്ചത്.

TAGS :

Next Story