ശബരി റെയില്‍ പദ്ധതി വൈകുന്നു, ഭൂമി വിട്ടു നല്‍കിയവര്‍ പ്രതിസന്ധിയില്‍
ശബരി റെയില്‍ പദ്ധതി വൈകുന്നു, ഭൂമി വിട്ടു നല്‍കിയവര്‍ പ്രതിസന്ധിയില്‍
ശബരിപാതക്ക് വേണ്ടി ഭൂമി ഏറ്റെടുത്തുവെങ്കിലും ഭൂമിയുടെ വില നല്‍കിയിട്ടില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയായതിനാല്‍ വില്‍പ്പന നടത്താനും കഴിയുന്നില്ല
ശബരി റെയില്‍വെ പദ്ധതി വൈകുന്നത് പദ്ധതിക്ക് സ്ഥലം നല്‍കിയ ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. ഏറ്റെടുത്ത ഭൂമിക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഭൂമി ഈട് നല്‍കി വായ്പയെടുത്ത ഭൂവുടമകള്‍ ജപ്തി ഭീഷണിയിലാണ്.
ശബരിപാതക്ക് വേണ്ടി ഭൂമി ഏറ്റെടുത്തുവെങ്കിലും ഭൂമിയുടെ വില നല്‍കിയിട്ടില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയായതിനാല്‍ വില്‍പ്പന നടത്താനും കഴിയുന്നില്ല. ഇതാണ് ബാങ്കില്‍ നിന്നും വായ്പ എടുത്ത ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്.
പദ്ധതിക്ക് ഫണ്ട് ഇല്ലാത്തതിനാല്‍ ഭൂമിയുടെ വില ഉടനെങ്ങും ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പദ്ധതി ഉപേക്ഷിക്കാത്തതിനാല്‍ ക്രയവിക്രയങ്ങള്‍ക്ക് കഴിയുന്നുമില്ല. ശബരി റെയില്‍ നിര്‍മ്മാണ ഫണ്ട് അനുവദിക്കുകയോ തൊഴിലാളികളെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭൂ ഉടമകള്‍ നല്‍കിയ പരാതിക്ക് ജില്ലാകളക്ടര്‍ മറുപടി നല്‍കിയിരുന്നു. പദ്ധതിക്കായി നോട്ടിഫൈ ചെയ്ത ഭൂമിക്ക് തുക നല്‍കുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം.
എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ശബരി റെയില്‍വേക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്, എന്നാല്‍ 20 വര്‍ഷം കൊണ്ട് ഇതുവരെ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുത്തത്.
Adjust Story Font
16