Quantcast

കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരക്കണക്കുകളില്‍ ക്രമക്കേടെന്ന് ആരോപണം

MediaOne Logo

admin

  • Published:

    27 April 2018 10:13 AM GMT

കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരക്കണക്കുകളില്‍ ക്രമക്കേടെന്ന്  ആരോപണം
X

കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരക്കണക്കുകളില്‍ ക്രമക്കേടെന്ന് ആരോപണം

എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരക്കണക്കും തമ്മില്‍ 9 കോടിയിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് നേതൃത്വം.

കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന് എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കുകളില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. എംഎല്‍എ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്ത് വിവരക്കണക്കും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരക്കണക്കും തമ്മില്‍ 9 കോടിയിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് നേതൃത്വം.

മാസങ്ങള്‍ക്ക് മുന്പ് കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ സ്വത്ത് വിവരക്കണക്കുകള്‍ ഇപ്രകാരമാണ്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി കോട്ടയം, എറണാകുളം ജില്ലയിലെ എട്ടിടത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി. കോട്ടയം മീനച്ചില്‍ താലൂക്കിലെ രാമപുരത്ത് ഭാര്യയുടെ പേരിലുള്ള 4.92 ഏക്കര്‍ ഭൂമിയുടെ വില 8 കോടി 24 ലക്ഷം രൂപ. ആനിക്കാടുള്ള 3 സെന്‍റ് ഭൂമിക്ക് മൂന്ന് ലക്ഷവും കുന്നത്തുനാട് പുത്തന്‍കുരിശിലെ 15 സെന്‍റ് ഭൂമിക്ക് ഒരു കോടി 36 ലക്ഷവുമാണ് വില.

ഇനി കഴിഞ്ഞ ദിവസം വിപി സജീന്ദ്രന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സ്വത്ത് വിവരപ്പട്ടിക കാണാം. രാമപുരത്തെ 5 ഏക്കറോളം വരുന്ന ഭൂമിയുടെ വില 8 കോടിയില്‍ നിന്ന് വെറും 28 ലക്ഷം രൂപയായി ഇടിഞ്ഞു. ആനിക്കാട്ടെ ഭൂമിക്ക് മുപ്പതിനായിരവും പുത്തന്‍കുരിശിലെ 15 സെന്‍റ് ഭൂമിയുടെ വില വെറും 13,67,000 ആയി. തീര്‍ന്നില്ല, ആനിക്കാട്ട് തന്നെയുള്ള 25 സെന്‍റ് സ്ഥലം ചുരുങ്ങി 17 സെന്‍റും വില 15 ലക്ഷത്തില്‍ നിന്ന് 1,70,000വും ആയി.

ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് മണ്ഡലത്തിലെ ഇടതുമുന്നണി.

TAGS :

Next Story