Quantcast

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

MediaOne Logo

Jaisy

  • Published:

    27 April 2018 9:51 AM GMT

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
X

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ബഹളം തുടര്‍ന്നതിനാല്‍ രണ്ടു തവണ ചോദ്യോത്തരവേള റദ്ദാക്കി

പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. പ്രതിഷേധത്തെ തുടർന്ന് ചോദ്യത്തരവേള സസ്പെൻഡ് ചെയ്ത സ്പീക്കർ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിച്ചില്ല. ചെയറിലിരിക്കുന്നയാൾക് അംഗങ്ങളെ കാണാനുള്ള അവകാശം നിഷേധിച്ചുവെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ സർക്കാർ ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

ഇന്നലത്തേതിന് സമാനമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി. ബാനറുകൾ ഉയർത്തി തന്റെ മുഖം മറച്ച് പ്രതിഷേധിച്ചതോടെ സ്പീക്കർ ശക്തമായി പ്രതികരിച്ചു. എന്നാൽ സ്പീക്കറുടെ അഭ്യർത്ഥന തള്ളിയ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ 8.40 ഓടെ ചോദ്യോത്തരവേള താത്കാലികമായി നിർത്തിവച്ചു. 9.20ന് ചോദ്യോത്തരവേള പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടർന്നു. ഇതോടെ ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും അത് പരിഗണിക്കാതെ സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു.

സ്പീക്കറുടെ തന്ത്രപരമായ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.വി.പി സജീന്ദ്രൻ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം കൂടുതൽ കടുത്തതോടെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

TAGS :

Next Story