Quantcast

മൈക്രോഫിനാന്‍സ് തട്ടിപ്പ്: മുഖ്യമന്ത്രിയെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് എസ്എന്‍ഡിപി നേതൃത്വം

MediaOne Logo

Subin

  • Published:

    27 April 2018 1:49 AM GMT

മൈക്രോഫിനാന്‍സ് തട്ടിപ്പ്: മുഖ്യമന്ത്രിയെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് എസ്എന്‍ഡിപി നേതൃത്വം
X

മൈക്രോഫിനാന്‍സ് തട്ടിപ്പ്: മുഖ്യമന്ത്രിയെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് എസ്എന്‍ഡിപി നേതൃത്വം

ദൃശ്യ പത്ര മാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവൽകരികരിക്കാനും തീരുമാനിച്ചു. പിണറായി പക്വതയുള്ള മുഖ്യമന്ത്രിയാണെന്നും എന്നാൽ വിഎസ് ദുർവ്യവഹാരിയായ രാഷ്ട്രീയക്കാരനാണെന്നും യോഗശേഷം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മൈക്രോഫിനാൻസ് കേസ് സംബന്ധിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാൻ എസ്എൻഡിപി കൌൺസിൽ തീരുമാനം. ദൃശ്യ പത്ര മാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവൽകരികരിക്കാനും തീരുമാനിച്ചു. പിണറായി പക്വതയുള്ള മുഖ്യമന്ത്രിയാണെന്നും എന്നാൽ വിഎസ് ദുർവ്യവഹാരിയായ രാഷ്ട്രീയക്കാരനാണെന്നും യോഗശേഷം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപി യോഗം നേതാക്കളാരും തെറ്റുചെയ്യാതിരിന്നിട്ടും ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണ്. സർക്കാർ സ്ഥാപനമായ പിന്നാക്ക വികസന കോർപറേഷലിൽ നിന്ന് പണമെടുത്തിട്ട് അത് കൃത്യമായി തിരിച്ചടക്കുന്നുണ്ട്. ഇതേ സ്ഥാപനത്തിൽ നിന്നും എസ്എൻഡിപി മാത്രമല്ല പണമെടുത്തത്. മറ്റ് സമുദായങ്ങളും പണമെടുത്തിട്ടുണ്ട്. അതേക്കുറിച്ചും അന്വഷിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ നല്ലഭരണമാണെന്ന് പറ‍ഞ്ഞ വെള്ളാപ്പള്ളി വിഎസിനെതിരായ നിലപാടാവർത്തിച്ചു. പ്രായമാകും തോറും വിഎസിന് എന്തോ സംഭവിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗത്തിന്റെ തുടർച്ചയായി നാളെ എസ്എൻഡിപി യോഗം ഭാരവാഹികളുടെ സമ്പൂര്‍ണ യോഗവും ചേരും. ഉച്ചക്ക് എസ്എൻഡിപി യോഗം പ്രവർത്തകർ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story