Quantcast

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി കുല്‍ദീപ് നയ്യാര്‍

MediaOne Logo

Subin

  • Published:

    28 April 2018 10:45 PM GMT

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി കുല്‍ദീപ് നയ്യാര്‍
X

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി കുല്‍ദീപ് നയ്യാര്‍

മാധ്യമസ്വതന്ത്ര്യം തടയുന്നത് ആവിഷ്ക്കാര സ്വതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ കുല്‍ദീപ് നയ്യാര്‍, വിഷയം എഡിറ്റേഴ്സ് ഗില്‍ഡില്‍ ഉന്നയിക്കുമെന്നും വ്യകതമാക്കി. മീഡിയാ വണ്‍ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദഹം.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. മാധ്യമസ്വതന്ത്ര്യം തടയുന്നത് ആവിഷ്ക്കാര സ്വതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ കുല്‍ദീപ് നയ്യാര്‍, വിഷയം എഡിറ്റേഴ്സ് ഗില്‍ഡില്‍ ഉന്നയിക്കുമെന്നും വ്യകതമാക്കി. മീഡിയാ വണ്‍ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദഹം.

കോഴിക്കോട് മാധ്യമസ്വാതന്ത്ര്യം ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ചര്‍ച്ച ചെയ്ത സ്പെഷ്യല്‍ എഡിഷനിലാണ് കുല്‍ദീപ് നയ്യാര്‍ നിലപാട് വ്യക്തമാക്കിയയത്. മാധ്യമസ്വാതന്ത്രം തടയുന്നത് ആവിഷ്കാര സ്വാതന്ത്രം എന്ന അടിസ്ഥാന അവകാശത്തെ ഹനിക്കുന്നതിന് സമമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തെ പോലുള്ള പുരോഗമനസംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നേരെ അതിക്രമം നടക്കുന്നതെന്ന് മനസസിലാകുന്നില്ല. ജഡ്ജിമാര്‍ അഭിഭാഷകരുടെ പക്ഷം പിടിക്കുന്നത് ശരിയല്ല..അത് വളരെ ഖേദകരമാണ്. ഈ വിഷയം ഞാന്‍ എഡിറ്റേഴ്സ് ഗില്‍ഡില്‍ ഉന്നയിക്കാവുന്നതാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നാല്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്നും നയ്യാര്‍ പറഞ്ഞു.

നേരത്തെയും ജുഡീഷ്യറി മാധ്യമങ്ങളെ നിയനത്രിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കോടതി അലക്ഷ്യമുണ്ടായാല്‍ കോടതിക്ക് ഇടപെടാം. എന്നാല്‍ മാധ്യമ സ്വാതന്ത്രത്തില്‍ ജുഡീഷ്യറി കൈകടത്തരുത്. എഡിറ്ററും ഉടമസ്ഥനും ഒരേ ആളാവുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന ഏറ്റവും വലിയ അപചയം എന്നാല്‍ മാധ്യമങ്ങള്‍ എന്ത് എഴുതണമെന്നും പറയണമെന്നും ജുഡീഷ്യറിക്ക് പറയാന്‍ പറ്റിയില്ല. അത് മാധ്യമ സ്വതന്ത്ര്യത്തിന് വിരുദ്ധമാണ്. ജുഡീഷ്യറിയും മാധ്യമങ്ങളും ഒരേ ധര്‍മ്മാണ് നിര്‍വഹിക്കുന്നത് അങ്ങനെയല്ലെങ്കില്‍ ഇരു കൂട്ടരുടെയും ഭാഗത്തും തെറ്റുണ്ടെന്നാണ് ധരിക്കേണ്ടതെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

TAGS :

Next Story