Quantcast

50 കിലോയില്‍ കൂടുതലെടുക്കില്ലെന്ന് ചുമട്ടുതൊഴിലാളികള്‍;തീരുമാനത്തിനെതിരെ വ്യാപാരികള്‍

MediaOne Logo

Khasida

  • Published:

    28 April 2018 8:43 PM GMT

50 കിലോയില്‍ കൂടുതലെടുക്കില്ലെന്ന് ചുമട്ടുതൊഴിലാളികള്‍;തീരുമാനത്തിനെതിരെ വ്യാപാരികള്‍
X

50 കിലോയില്‍ കൂടുതലെടുക്കില്ലെന്ന് ചുമട്ടുതൊഴിലാളികള്‍;തീരുമാനത്തിനെതിരെ വ്യാപാരികള്‍

ജനുവരി ഒന്നു മുതല്‍ കേരളത്തില്‍ എല്ലായിടത്തും തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് ചുമട്ടുതൊഴിലാളികളുടെ തീരുമാനം.

അമ്പത് കിലോയില്‍ കൂടുതലുള്ള ചാക്കുകള്‍ ചുമക്കാനാകില്ലെന്ന തീരുമാനം തൊഴിലാളികള്‍ കര്‍ശനമാക്കുന്നു. എന്നാല്‍ തൊഴിലാളികളുടെ തീരുമാനം ചര്‍ച്ച ചെയ്യാതെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ജനുവരി ഒന്നു മുതല്‍ കേരളത്തില്‍ എല്ലായിടത്തും തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് ചുമട്ടുതൊഴിലാളികളുടെ തീരുമാനം.

75 കിലോ വരെ ഭാരമുള്ള ചാക്കുകളാണ് നിലവില്‍ ‌തൊഴിലാളികള്‍ ചുമക്കുന്നത്. അന്പത് കിലോയില്‍ കൂടുതലുള്ള ചാക്കുകള്‍ എടുക്കില്ലെന്ന് നേരത്തേ തൊഴിലാളികള്‍ വ്യാപാരികളെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പഞ്ചസാര അടക്കമുള്ള ഏതാനും ഉല്‍പ്പന്നങ്ങളുടെ ചാക്കിന്റെ ഭാരം പരമാവധി അമ്പത് കിലോ ആയി കമ്പനികള്‍ തന്നെ നിജപ്പെടുത്തി.

എന്നാല്‍ അരി, മൈദ അടക്കമുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും എഴുപത്തഞ്ച് കിലോയുടെ ചാക്കുകളില്‍ എത്തുന്നുണ്ട്. അമ്പത് കിലോയിലധികം ഭാരമുള്ള ചാക്കുകള്‍ ചുമക്കേണ്ടതില്ലെന്ന നിലപാട് കര്‍ശനമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

തൊഴിലാളികളുടെ തീരുമാനം പെട്ടെന്ന് അംഗീകരിക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല.

എഴുപത്തഞ്ച് കിലോ ഭാരമുള്ള ഒരു ചാക്ക് ഇറക്കിയാല്‍ ആറ് രൂപ 36 പൈസയാണ് തൊഴിലാളികള്‍ക്ക് കിട്ടുന്നത്. ഭാരം കുറച്ചാല്‍ കയറ്റിറക്ക് കൂലിയും കുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

TAGS :

Next Story