വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി
വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി
മുസ്‍ലിം കുട്ടികള്‍ക്ക് വെള്ളിയാഴ്ച പള്ളിയില്‍ പോയി നമസ്‌കരിക്കാനും അനുവാദമില്ല
ആലപ്പുഴ കട്ടച്ചിറയില്‍ എസ്എന്‍ഡിപി നേതാവ് സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിലുള്ള വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതായ് പരാതി. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജ് സ്റ്റാഫിനെ ഉപയോഗിച്ച് പ്രത്യേക മുറിയിലിട്ട് മര്‍ദ്ദിക്കുന്നതായാണ് പരാതി. മുസ്‍ലിം കുട്ടികള്‍ക്ക് വെള്ളിയാഴ്ച പള്ളിയില്‍ പോയി നമസ്‌കരിക്കാനും ഇവിടെ അനുവാദമില്ല.
ഇവിടെ ക്ലാസുകള്‍ ആരംഭിക്കുന്നത് രാവിലെ ആറു മണിക്കാണ്. ഇതിനെ മോണിങ് ക്ലാസ് എന്നാണ് പേരിട്ടിരിക്കുന്നത്. എട്ടരയ്ക്ക് ഗുഡ് മോണിങ് ടെസ്റ്റ് എന്ന പേരില്‍ പരീക്ഷ നടത്തും. ഈ പരീക്ഷയില്‍ 10 ല്‍ ആറ് മാര്‍ക്കില്‍ താഴെ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15 തവണ ഇംപോസിഷന്‍ നല്‍കും. ഒരു ബഞ്ചില്‍ മൂന്ന് പേരെ ഇരുത്തിയാണ് പരീക്ഷ എഴുതിക്കുന്നത്. മൂന്ന് പേരെയും എ, ബി, സി കോഡിട്ട് തിരിച്ച് മൂന്ന് ചോദ്യക്കടലാസാണ് നല്‍കുന്നത്. ഇതില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പിഴയും മര്‍ദ്ദനവും ലഭിക്കാം. ഇത്തരം പ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞ കുട്ടികളെ പ്രിന്‍സിപ്പലിന്റെ ഓഫീസിന് സമീപമുള്ള മുറിയിലിട്ട് ഇടിക്കുമെന്നാണ് കുട്ടികള്‍ പറയുന്നത്. ഇതോടെ കോളേജ് മാനേജ്‌മെന്റിനെതിരെ പ്രത്യക്ഷ സമരത്തിലാണ് കുട്ടികള്‍.
വിദ്യാര്‍ഥികള്‍ക്ക് പുറത്ത് പോകണമെങ്കില്‍ നാലു പേരുടെ അനുവാദം വേണം. ക്ലാസ് അഡൈ്വസര്‍, ക്ലാസ് കോഓര്‍ഡിനേറ്റര്‍, എച്ച് ഒ ഡി, പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒപ്പ് വാങ്ങണം. മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച ദിവസം പള്ളിയില്‍ പോകാന്‍ അനുവാദമില്ല. അനുവാദം ചോദിച്ച വിദ്യാര്‍ത്ഥികളെ വര്‍ഗീയമായി അപമാനിച്ചതായും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ സംബന്ധിച്ച കുട്ടികളുടെ പരാതിയില്‍ വള്ളികുന്നം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Adjust Story Font
16