എസ്ബിടിയുടെ അവസാനത്തെ ശാഖ തുറന്നു
എസ്ബിടിയുടെ അവസാനത്തെ ശാഖ തുറന്നു
എസ്ബിടിയുടെ സംസ്ഥാനത്തെ അവസാനത്തെ ശാഖ കോതമംഗലം പൈങ്ങോട്ടൂരില്‍ ആരംഭിച്ചു.
എസ്ബിടിയുടെ സംസ്ഥാനത്തെ അവസാനത്തെ ശാഖ കോതമംഗലം പൈങ്ങോട്ടൂരില്‍ ആരംഭിച്ചു. ബാങ്കിന്റെ 1260ആമത് ശാഖയാണ് ഉദ്ഘാടനം ചെയ്തത്.
എസ്ബിഐയില്‍ ലയിക്കുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖകള്‍ മാര്‍ച്ച് 31 ഓടെ ഇല്ലാതാകുകയാണ്. ഇതിനിടെയാണ് എസ്ബിടിയുടെ അവസാനത്തെ ശാഖ പൈങ്ങോട്ടൂറില് ആരംഭിച്ചത്. എസ്ബിടിയുടെ 1260 ആമത് ശാഖയാണ്. പൈങ്ങോട്ടൂരിലേത്. ആഘോഷത്തോടെയായിരുന്നു ഉദ്ഘാടനം.
എസ്ബിടി ഇല്ലാതാകുന്നതിന്റെ പരിഭവവും പലരും പങ്കുവെച്ചു. ലയനം യാഥാര്‍ഥ്യമാകുന്നതോടെ നിരവധി എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Next Story
Adjust Story Font
16