അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ കാമ്പയിന്
അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ കാമ്പയിന്
ഞായറാഴ്ച എഐവൈഎഫിന്റെ നേതൃത്വത്തിലാണ് അതിരപ്പിള്ളി സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്
അതിരപ്പിള്ളി പദ്ധതിക്കെതിരെ പരസ്യ കാമ്പയിനുമായി സിപിഐ. യുവജന സംഘടനയായ എഐവൈഎഫിന്റെ നേതൃത്വത്തിലാണ് അതിരപ്പിള്ളി സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
അതിരപ്പിള്ളി പദ്ധതി ആലോചിച്ച കാലം മുതല്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സിപിഐ പരസ്യ കാമ്പയിനുമായി രംഗത്ത്. ഞായറാഴ്ച എഐവൈഎഫിന്റെ നേതൃത്വത്തിലാണ് അതിരപ്പിള്ളി സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കാമ്പയിന്. അതിരപ്പിള്ളിയില്‍ നടക്കുന്ന സംഗമം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. എഐവൈഎഫ്, സിപിഐ സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
പദ്ധതിക്കെതിരെ പരസ്യ വിയോജിപ്പുമായി എഐവൈഎഫും സിപിഐയും രംഗത്തുണ്ടെങ്കിലും അതിരപ്പിള്ളിയില്‍ ഇത്ര വലിയ കാമ്പയിന് സംഘടിപ്പിക്കുന്നത് ആദ്യമായാണ്. പദ്ധതി നടപ്പിലാക്കുന്നതിനോട് സിപിഎം നേതാക്കള്‍ക്കുള്ള താത്പര്യം അവഗണിച്ചാണ് സിപിഐ നിലപാട്.
Adjust Story Font
16