അസംഘടിതരായി ഐ ടി മേഖലയിലെ തൊഴിലാളികള്‍
അസംഘടിതരായി ഐ ടി മേഖലയിലെ തൊഴിലാളികള്‍
ഉന്നതകമ്പനികളിലെ ജോലി, ഉയര്‍ന്ന ശമ്പളം. പുറമെ നിന്ന് നോക്കുമ്പോള്‍ ഐ ടി മേഖല സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒക്കെ ഇടങ്ങളാണ്. എന്നാല് അത്രകണ്ട് ആകര്‍ഷണീയമല്ല ഈ രംഗത്ത് പ്രവര്ത്തിക്കുന്നവരുടെ അനുഭവങ്ങള്‍.
ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഏറ്റവും അരക്ഷിതമായ തൊഴില്‍ മേഖലയാണ് ഐ ടി. അധിക സമയ ജോലിയും സുരക്ഷിതമല്ലാത്ത തൊഴില് സാഹചര്യങ്ങളും ഐ ടി ജീവനക്കാരുടെ പേടിസ്വപ്നമാണ്. തൊഴിലാളി സംഘടനാ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഇതുവരെ അത് ഫലപ്രദമായിട്ടുമില്ല.
ഉന്നതകന്പനികളിലെ ജോലി, ഉയര്‍ന്ന ശമ്പളം. പുറമെ നിന്ന് നോക്കുമ്പോള്‍ ഐ ടി മേഖല സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒക്കെ ഇടങ്ങളാണ്. എന്നാല് അത്രകണ്ട് ആകര്‍ഷണീയമല്ല ഈ രംഗത്ത് പ്രവര്ത്തിക്കുന്നവരുടെ അനുഭവങ്ങള്‍. താങ്ങാനാവാത്തവിധമാണ് അധികസമയ ജോലി. പ്രതിദിനം 12 മുതല്‍ 16 മണിക്കൂര്‍വരെയാണ് വിദേശകമ്പനികള്‍ നിയന്ത്രിക്കുന്ന ചില സ്ഥാപനങ്ങളിലെ ജോലിസമയം.
വിശ്രമമില്ലാത്ത ജോലിയും സമയം തെറ്റിയുള്ള ആഹാരക്രമവുമെല്ലാം ഇവര്‍ക്ക് സമ്മാനിക്കുന്നത് പലവിധ രോഗങ്ങളാണ്. ഐ ടി രംഗത്തെ തൊഴില്‍ ഉടമകള്‍ സംഘടിതരാണ്. എന്നാല്‍ തൊഴിലാളികള്‍ ഒട്ടും സംഘടിതരല്ല. ഇത് തൊഴില്‍ ചൂഷണത്തിന് കാരണമാകുന്നതായും ജീവനക്കാര്‍ പറയുന്നു.
Adjust Story Font
16