ദീപന്‍ ശിവരാമന്റെ പുതിയ നാടകം ഇന്ത്യന്‍ യാത്രക്കൊരുങ്ങുന്നു
ദീപന്‍ ശിവരാമന്റെ പുതിയ നാടകം ഇന്ത്യന്‍ യാത്രക്കൊരുങ്ങുന്നു
ചോദ്യം ചെയ്യുന്നവരെ മനോരോഗികളാക്കുന്ന ഫാസിസ്റ്റ് രീതിയെ ഇന്ത്യയുടെ സകാലിക അവസ്ഥയില്‍ അവതരിപ്പിക്കുകയാണ് ദീപന്റെ നാടകം.
മലയാള നാടക ചരിത്രത്തില്‍ നാഴികകല്ലായ ഖസാക്കിന്‍റെ ഇതിഹാസത്തിന് ശേഷം ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്യുന്ന പുതിയ നാടകം ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി ഇന്ത്യന്‍ യാത്രക്കൊരുങ്ങുന്നു. റോബര്‍ട്ട് വെയിന്‍ സംവിധാനം ചെയ്ത വിഖ്യാത ജര്‍മന്‍ ചലച്ചിത്രം കാബിനറ്റ് ഓഫ് കാലിഗരിയുടെ രംഗഭാഷയാണ് നാടകം. ചോദ്യം ചെയ്യുന്നവരെ മനോരോഗികളാക്കുന്ന ഫാസിസ്റ്റ് രീതിയെ ഇന്ത്യയുടെ സകാലിക അവസ്ഥയില്‍ അവതരിപ്പിക്കുകയാണ് ദീപന്റെ നാടകം. ദൃശ്യഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്ന നാടകം ഇന്നും നാളെയും തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ അവതരിപ്പിക്കും.
മലയാള നാടകത്തിന് പുതിയ ദൃശ്യഭാഷ നല്‍കിയ ദീപന്‍ ശിവരാമന്റെ പുതിയ നാടകം ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി ഇന്ത്യന്‍ യാത്രക്കൊരുങ്ങുകയാണ്. തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ ഇന്നും നാളെയുമായി നടക്കുന്ന അവതരണത്തോടെ നാടകത്തിന്‍റെ യാത്രക്ക് തുടക്കമാകും.1920ല്‍ പുറത്തിറങ്ങിയ കാബിനറ്റ് ഓഫ് കാലിഗരി എന്ന ചിത്രം ജര്‍മനിയിലെ ഫാസിസത്തെ തുറന്നു കാട്ടുന്നതായിരുന്നു. ചോദ്യം ചെയ്യുന്നവരെ മനോരോഗികളാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയെപറ്റിയാണ് സിനിമയും ഒപ്പം നാടകവും പറയുന്നത്. ഒരു സ്വപ്നാടകനെ ഉപയോഗിച്ചു മനശാസ്ത്രജ്ഞന്‍ നടത്തുന്ന കൊലപാതകങ്ങളിലൂടെ നാടകം കടന്ന് പോകുന്നത്. ഇന്ത്യയുടെ സമാകാലിക അവസ്ഥ കൂട്ടിച്ചേര്‍ത്താണ് ദീപന്‍ ശിവരാമന്‍ നാടകം ഒരുക്കിയിരിക്കുന്നത്.
ദീപന്‍ ശിവരാമന്‍, സംവിധായകന്‍ ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ ദൃശ്യഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് ആവിഷ്കരണം. പ്രകാശ് ബാരെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഡല്‍ഹി, ബംഗലൂരൂ എന്നിവിടങ്ങളിലെ നാടക പ്രവര്‍ത്തകരും അണിയറയിലുണ്ട്. ഇന്ന് വൈകിട്ട് 7.15നും നാളെ വൈകിട്ട് 6.15, 8.30നുമാണ് അവതരണം .
Adjust Story Font
16