ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല
ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല
ജനുവരി 27നാണ് പിരപ്പന്‍കോട് സൂര്യഭവനില്‍ ശശിധരന്‍ നായരുടെയും സുശീലയുടെയും മകള്‍ സൂര്യ എസ് നായര്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം വെട്ടേറ്റുമരിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതരും പൊലീസും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൂര്യയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് ഈ കുടുംബം.
പ്രിയമകളുടെ ദാരുണാന്ത്യമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇനിയും ഈ അമ്മ മുക്തയായിട്ടില്ല. ജനുവരി 27നാണ് പിരപ്പന്‍കോട് സൂര്യഭവനില്‍ ശശിധരന്‍ നായരുടെയും സുശീലയുടെയും മകള്‍ സൂര്യ എസ് നായര്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം വെട്ടേറ്റുമരിച്ചത്. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മെയ് 20ന് മാത്രമാണ്, അതും കോടതിയുടെ ഇടപെടലിന് ശേഷം.
പ്രതി സൂര്യയുടെ കാമുകന്‍ വെഞ്ഞാറമൂട് സ്വദേശി ഷിജു ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് പൊലീസ് ഭാഷ്യം. ഏറ്റവുമൊടുവില്‍ ഗവര്‍ണറെ കണ്ട് പരാതി നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും എല്ലാം തെരഞ്ഞെടുപ്പ് ബഹളത്തില്‍ മുങ്ങി. ഇപ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയും ഈ കുടുംബത്തിന് നഷ്ടമായിരിക്കുന്നു.
Adjust Story Font
16