Quantcast

സ്വന്തം നിലയില്‍ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍

MediaOne Logo

Khasida

  • Published:

    29 April 2018 2:17 AM GMT

സ്വന്തം നിലയില്‍ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍
X

സ്വന്തം നിലയില്‍ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി നിരക്ക് പുതുക്കലില്‍ കെഎസ്ഇബിയും റഗുലേറ്ററി കമ്മീഷനും ഏറ്റുമുട്ടലിലേക്ക്.

വൈദ്യുതി നിരക്ക് പുതുക്കലില്‍ കെഎസ്ഇബിയും റഗുലേറ്ററി കമ്മീഷനും ഏറ്റുമുട്ടലിലേക്ക്. 2016 ലെ നിരക്ക് പ്രഖ്യാപിക്കാനായി കണക്ക് സമര്‍പ്പിക്കാത്തിനാല്‍ സ്വന്തം നിലയില്‍ നിരക്ക് പ്രഖ്യാപിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. നാളത്തെ ഹിയറിങ്ങിന് ശേഷമാകും അന്തിമ തീരുമാനം.

ഓരോ വര്‍ഷവും താരിഫ് നിരക്കുകള്‍ പുനര്‍ നിര്‍ണിയക്കാന്‍ കെ എസ് ഇ ബി വരവ് ചിലവ് കണക്കുകളും താരിഫ് നിരക്കും റഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കും. ഇത് പരിശോധിച്ച് കമ്മീഷന്‍ അംഗീകരിക്കുന്ന മുറക്കാണ് പുതിയ താരിഫ് കെ എസ് ഇ ബി പ്രഖ്യാപിക്കുക. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ പുതിയ താരിഫ് പ്രഖ്യാപിക്കേണ്ടിയിരുന്നെങ്കിലും ഇതുവരെ കെ എസ് ഇ ബി കണക്ക് സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വമേധയാ തയാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തില്‍ നിരക്ക് പ്രഖ്യാപിക്കേണ്ടിവരുമെന്ന് കാണിച്ച് റഗുലേറ്ററി കമ്മീഷന്‍ പ്രസ്താവന പുറത്തിറക്കി.

ഇക്കൊല്ലം കെ എസ് ഇ ബി 600 കോടി രൂപയുടെ ലാഭം നേടുമെന്ന് കമ്മീഷന്ററെ കണക്ക്. പുറത്തു നിന്നു വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് കുത്തനെ കുറഞ്ഞതും കാലവര്‍ഷം ശക്തമായതും ഇതിന് കാരണമാണ്. ഈ കണക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് നിര്‍ണിയിക്കുക. ഇത് സംബന്ധിച്ച് നാളെ പൊതു ഹിയറിങ്ങും റഗുലേറ്ററി കമ്മീഷന്‍ വിളിച്ചിട്ടുണ്ട്. ഇതില്‍പങ്കെടുത്ത് കെ എസ് ഇ ബി പുതിയ കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ആദ്യമായി റഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ നിരക്ക് നിര്‍ണയിക്കുന്ന അവസ്ഥയുണ്ടാകും.

കണക്കുകള്‍ സമര്‍പ്പിക്കാത്തതല്ല സമര്‍പ്പിച്ച കണക്കുകള്‍ അംഗീകരിക്കാത്തതാണ് പ്രശ്നമെന്നാണ് കെ എസ് ഇ ബിയുടെ പക്ഷം. ചലവ് സംബന്ധിച്ചും തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചും എല്ലാം കമ്മീഷന്‍റെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെ എസ് ഇ ബി പറയുന്നത്.

TAGS :

Next Story