സിപിഎം നേതാക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കുമൊപ്പം വെള്ളാപ്പള്ളിയുടെ ചതയദിനാഘോഷം
സിപിഎം നേതാക്കള്‍ക്കും സിനിമാതാരങ്ങള്‍ക്കുമൊപ്പം വെള്ളാപ്പള്ളിയുടെ ചതയദിനാഘോഷം
മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും വെള്ളാപ്പള്ളിയോട് അനിഷ്ടം കാണിക്കുന്നുണ്ടെങ്കിലും ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാക്കൾക്ക് അതൊരു പ്രശ്നമല്ല.
മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും വെള്ളാപ്പള്ളിയോട് അനിഷ്ടം കാണിക്കുന്നുണ്ടെങ്കിലും ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാക്കൾക്ക് അതൊരു പ്രശ്നമല്ല. വൈരം മറന്ന് സിപിഎം നേതാക്കളുമൊന്നിച്ച് വേദിപങ്കിട്ടാണ് വെള്ളാപ്പള്ളി നടേശൻ ചതയദിനാഘോഷം നടത്തിയത്. ശ്രീനാരായണ ഗുരുവിനെ ഓരോരുത്തരും അവരുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.
എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പോരിന് താല്‍കാലിക ശമനമാകുന്നു എന്ന സൂചന നല്‍കിയാണ് സിപിഎം നേതാക്കള്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്തിയത്. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സംഘടിപ്പിച്ച ചതയദിനാഘോഷത്തില്‍ സിപിഎം ജില്ലാസെക്രട്ടേറിയേറ്റ് അംഗം ആര്‍. നാസറും പ്രദേശിക സിപിഎം നേതാക്കളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കത്തില്‍ പിണറായി സര്‍ക്കാരിനെ പ്രശംസിച്ച വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ അവരവരുടെ ഭാഷയിൽ നിർവചിക്കുകയാണെന്ന് പറഞ്ഞു. ജില്ലയിലെ മന്ത്രിമാരാരും പങ്കെടുത്തില്ലെങ്കിലും സിപിഎമ്മുമായി അടുക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ് വെള്ളാപ്പള്ളി നടേശൻ ആഘോഷത്തിലൂടെ നൽകിയത്. ഇത്തവണ ആഘോഷത്തിന് മാറ്റു കൂട്ടാൻ യോഗപ്രദർശനവും സംഘടിപ്പിച്ചു. മെഗാ യോഗാ പ്രദർശനം എന്നപേരിൽ നടന്ന പ്രദർശനത്തിൽ ആയിരത്തോളം പേർ അണി നിരന്നു. സിനിമതാരം ശ്വേതാമേനോന്‍, എംവി നികേഷ് കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Adjust Story Font
16