Quantcast

ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനം: കേന്ദ്രപദ്ധതികളുടെ രൂപരേഖ കൈമാറി

MediaOne Logo

Khasida

  • Published:

    29 April 2018 9:13 PM GMT

ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനം: കേന്ദ്രപദ്ധതികളുടെ രൂപരേഖ കൈമാറി
X

ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനം: കേന്ദ്രപദ്ധതികളുടെ രൂപരേഖ കൈമാറി

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ ചേര്‍ന്നാണ് രൂപരേഖ തയ്യാറാക്കിയത്.

ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്ന പദ്ധതികളുടെ രൂപരേഖ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് ബിജെപി ഭാരവാഹികളുടെ യോഗം കൈമാറി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ ചേര്‍ന്നാണ് രൂപരേഖ തയ്യാറാക്കിയത്.

രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളിലേക്ക് കൂടുതല്‍ വികസനം എത്തിക്കുന്നതിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അംഗങ്ങളായ കമ്മിറ്റിയോട് പ്രത്യേക പദ്ധതികള്‍ നിര്‍ദേശിക്കാന്‍ പ്രധാനമമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ എണ്‍പതോളം പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന അന്ത്യോദയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകളാണ് ദേശീയ കൌണ്‍സില്‍ യോഗത്തിന് മുന്നോടിയായി നടക്കുന്നത്. ഈ പദ്ധതികളുടെ അന്തിമരൂപം തയ്യാറായാല്‍ മുഖ്യമന്ത്രിമാരുടെ കമ്മിറ്റി പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റിപോര്‍ട്ട് നല്‍കും.

ഈ പദ്ധതികള്‍ ദീന്‍ ദയാല്‍ ഉപാധ്യയുടെ പേരിലായിരിക്കും പ്രഖ്യാപിക്കുക. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദീന്‍ ദയാല്‍ ജന്മശതാപ്തി ആഘോഷങ്ങളുടെ ഉദ്ഘാടനത്തില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകും.

TAGS :

Next Story