ബാങ്കുകളില്‍ എത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും
ബാങ്കുകളില്‍ എത്തിയ അസാധുനോട്ടുകളില്‍ കള്ളനോട്ടുകളും
ലഭിച്ച 12,894 കോടി രൂപയുടെ അസാധു നോട്ടില്‍ 8,94,000 രൂപയും കള്ളനോട്ടുകളെന്ന് എസ്ബിടി
നോട്ട് നിരോധത്തിനു ശേഷം സംസ്ഥാനത്തെ ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകളില്‍ കള്ളനോട്ടും. എസ് ബി ടിയുടെ വിവിധ ബ്രാഞ്ചുകളില്‍ എട്ടുലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയുടെ കള്ളനോട്ടാണ് കണ്ടെത്തിയത്. എന്നാല്‍ ഇതൊരു അസാധാരണ സംഭവം അല്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
നോട്ട് നിരോധത്തിനു ശേഷം നവംബര്‍ 10 മുതല്‍ ബാങ്കുകളില്‍ എത്തിയ 500, 1000 അസാധു നോട്ടുകളിലാണ് കള്ളനോട്ട് കണ്ടെത്തിയത്. എസ് ബി ടിയുടെ വിവിധ ബ്രാഞ്ചുകളിലായി പന്ത്രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാല് കോടി രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചത്. ഇതില്‍ എട്ടുലക്ഷത്തി തൊണ്ണൂറ്റിനാലായിരം കോടിയുടെ കള്ളനോട്ടുകളാണ് ശ്രദ്ധയിൽപ്പെട്ടത്. സംഭവം സംബന്ധിച്ച് പരാതി നല്‍കുമെന്ന് അറിയിച്ച ബാങ്ക് അധികൃതര്‍, ഇതൊരു അസാധാരണ സംഭവം അല്ലെന്നും കൂട്ടിച്ചേര്‍ത്തു.
അഞ്ചിലേറെ കള്ളനോട്ടുകള്‍ ഒരുമിച്ച് ബാങ്കില്‍ കൊണ്ടുവന്നാല്‍ വിവരം ഉടന്‍ പോലീസില്‍ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, നാലിലേറെ നോട്ടുകള്‍ ഒരു ഇടപാടുകാരനും ബാങ്കില്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കള്ളനോട്ടുകളുടെ ഒരുമിച്ചുള്ള കണക്ക് അടിസ്ഥാനമാക്കി ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നത്.
Adjust Story Font
16