Quantcast

ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പരിശീലന പരിപാടി

MediaOne Logo

Sithara

  • Published:

    29 April 2018 3:52 AM GMT

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വഴിതുറക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്രസ്റ്റ്

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വഴിതുറക്കുകയാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്രസ്റ്റ്. പ്ലസ്ടുവിന് ശേഷം പഠനമവസാനിപ്പിക്കുക എന്ന ആദിവാസി ഊരുകളിലെ പതിവ് തിരുത്തലാണ് ക്രസ്റ്റിന്‍റെ ലക്ഷ്യം.

സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായാണ് ആക്സസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 2005 മുതല്‍ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം നല്‍കുന്ന സ്ഥാപനമാണ് ക്രസ്റ്റ്. കേന്ദ്രസര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമൊരുക്കുകയാണ് ലക്ഷ്യം.

സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവനിലാണ് ഒരു മാസം നീളുന്ന പരിശീലന പരിപാടി. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചാണ് പരിശീലനം. ആലപ്പുഴ, പീരുമേട്, ആലുവ, തൃത്താല റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള 43 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.

ഏപ്രില്‍ ഏഴിനാണ് അവധിക്കാല ക്യാമ്പ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ക്രസ്റ്റ് നടത്തിയ ക്യാമ്പില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചിരുന്നു. മെയ് അവസാനത്തോടെ ക്യാമ്പ് പൂര്‍ത്തിയാകും.

TAGS :

Next Story