കോഴിക്കോട് ഡിഎംആര്‍സിയുടെ പ്രവര്‍ത്തനം ഇന്നത്തോടെ അവസാനിക്കും
കോഴിക്കോട് ഡിഎംആര്‍സിയുടെ പ്രവര്‍ത്തനം ഇന്നത്തോടെ അവസാനിക്കും
തങ്ങളുടെ ജോലി അവസാനിച്ചതാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നാണ് ഡിഎംആര്‍സി വിശദീകരണം
കോഴിക്കോട് ഡിഎംആര്‍സിയുടെ ഓഫീസ് പ്രവര്‍ത്തനം ഇന്നത്തോടെ അവസാനിപ്പിക്കും. കോഴിക്കോട് ലൈറ്റ് മേട്രോക്കായാണ് ഡിഎംആര്‍സി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. ഓഫീസിന്റെ പ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാര്‍ ആവശ്യപെട്ടിട്ടില്ലെന്ന് ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കോഴിക്കോട് ലൈറ്റ് മെട്രോ സാധ്യത പഠനത്തിനായി 2012ലാണ് ഡിഎംആര്‍സിയുടെ കോഴിക്കോട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 2014ല്‍ വിശദമായി പ്രേജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു. എന്നാല്‍ ലൈറ്റ് മെട്രോക്ക് കേന്ദ്രസര്‍ക്കാറിന്റെ അന്തിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. പിന്നീട് പന്നിയങ്കര മേല്‍പാല നിര്‍മ്മാണം ഡിഎംആര്‍സി പൂര്‍ത്തിയാക്കി. തങ്ങളുടെ ജോലി അവസാനിച്ചതാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്നാണ് ഡിഎംആര്‍സി വിശദീകരണം. ഡിഎംആര്‍സി ഓഫീസ് നിലനിര്‍ത്തണമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സര്‍ക്കാറിനോട് ആവശ്യപെട്ടിരുന്നു.എന്നാല്‍ തങ്ങളോട് സര്‍ക്കാര്‍ തുടരാന്‍ ആവശ്യപെട്ടില്ലെന്നാണ് ഡിഎംആര്‍സി വിശദീകരണം.
നിലമ്പൂര്‍ നഞ്ചന്‍കോട് പാതക്കായി പ്രഥമിക സര്‍വ്വേ നടത്തിയതും ഡിഎംആര്‍സിയാണ്. ഡിഎംആര്‍സി ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ കോഴിക്കോട് ലൈറ്റ് മെട്രോക്കെപ്പം നഞ്ചന്‍കോട് പാതയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.
Adjust Story Font
16