കുട്ടനാട്ടിലെ കര്‍ഷക സത്യാഗ്രഹം സമാപിച്ചു
കുട്ടനാട്ടിലെ കര്‍ഷക സത്യാഗ്രഹം സമാപിച്ചു
കയ്യില്‍ പിച്ചച്ചട്ടിയുമായി പ്രകടനം നടത്തിയാണ് 6 ദിവസമായി നടത്തി വന്ന സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് കുട്ടനാട് കര്‍ഷക കൂട്ടായ്മ. ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തില്‍ രാമങ്കരിയില്‍ കര്‍ഷകര്‍ 6 ദിവസമായി നടത്തി വന്ന സത്യാഗ്രഹം സമാപിച്ചു. കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കുട്ടനാട്ടില്‍ കാര്‍ഷിക ഹര്‍ത്താല്‍ ആചരിച്ചു.
കയ്യില്‍ പിച്ചച്ചട്ടിയുമായി പ്രകടനം നടത്തിയാണ് 6 ദിവസമായി നടത്തി വന്ന സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്. സമാപന ദിവസം കുട്ടനാട്ടില്‍ കാര്‍ഷിക മേഖലയിലെ എല്ലാ ജോലികളും നിര്‍ത്തിവെച്ച് കാര്‍ഷിക ഹര്‍ത്താലും ആചരിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ണായക പങ്കു വഹിക്കാനാവുമെന്നാണ് മനസ്സിലായിട്ടുള്ളതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ഫാദര്‍ തോമസ ്പീലിയാനിക്കല്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാലേ കടങ്ങള്‍ എഴുതിത്തള്ളാനാവൂ എന്നും കുട്ടനാട് എം എല്‍എ കൂടിയായ മന്ത്രി തോമസ് ചാണ്ടി സമരം ഉദ്ഘാടനം ചെയ്യവെ പറഞ്ഞിരുന്നു.
Adjust Story Font
16