Quantcast

'ഗോഡ്‌സെ ഗാന്ധിയെ കൊന്നെങ്കില്‍ ജിഎസ്ടി ഖാദിയെ കൊന്നു'

MediaOne Logo

Subin

  • Published:

    29 April 2018 2:21 AM GMT

ഗോഡ്‌സെ ഗാന്ധിയെ കൊന്നെങ്കില്‍ ജിഎസ്ടി ഖാദിയെ കൊന്നു
X

'ഗോഡ്‌സെ ഗാന്ധിയെ കൊന്നെങ്കില്‍ ജിഎസ്ടി ഖാദിയെ കൊന്നു'

ജിഎസ്ടി നടപ്പിലായപ്പോള്‍ തകര്‍ന്ന് തരിപ്പണമാവുന്നത് ചെറുകിട വ്യവസായ സംരംഭങ്ങളാണ് 

ജിഎസ്ടി നടപ്പിലായപ്പോള്‍ തകര്‍ന്ന് തരിപ്പണമാവുന്നത് ചെറുകിട വ്യവസായ സംരംഭങ്ങളാണ്. ഗോഡ്‌സെ ഗാന്ധിയെ കൊന്നെങ്കില്‍ ജിഎസ്ടി ഖാദിയെ കൊന്നുവെന്നാണ് പാലക്കാട്ടെ ഈ ചെറുകിട ആയുര്‍വേദ സോപ്പ് നിര്‍മാതാക്കള്‍ പറയുന്നത്.

അറുമുഖനും ഭാര്യ അര്‍ഷാദും ചേര്‍ന്ന് സ്ഥാപിച്ച ഈ ചെറുകിട ആയുര്‍വേദ സോപ്പ് നിര്‍മാണ് സ്ഥാപനം ഒരു മാസം മുമ്പ് വരെ ഗള്‍ഫ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേക്ക് വരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ആയുര്‍വേദ സോപ്പ് മാത്രമല്ല, മറ്റ് ആയുര്‍വേദ ഉല്‍പ്പന്നങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. ജിഎസ്ടി നടപ്പിലായതോടെ ഉല്‍പാദനവും വിപണനവും കുത്തനെ ഇടിഞ്ഞു.

ഗ്രാമീണ മേഖലയില്‍ നിന്ന് തന്നെ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്ന ഇത്തരം ചെറുകിട വ്യവസായങ്ങള്‍ക്ക് പലപ്പോഴും അവ വാങ്ങിയതിനുള്ള രേഖകളുണ്ടാവില്ല. പല ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടിയില്‍ അനിവാര്യമായ എച്ച്എസ്എന്‍ കോഡും ഉണ്ടാവില്ല. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ മാത്രമല്ല, ചെറുകിട റബര്‍ ബാന്‍ഡ് നിര്‍മാണ യൂനിറ്റുകള്‍ വരെ വ്യാപകമായി പൂട്ടിപ്പോവുകയാണ് ജിഎസ്ടിക്ക് ശേഷം.

TAGS :

Next Story