മെഡിക്കല്‍ പ്രവേശം അവതാളത്തിലാക്കിയത് സര്‍ക്കാര്‍ അനാസ്ഥയും പിടിപ്പുകേടും
മെഡിക്കല്‍ പ്രവേശം അവതാളത്തിലാക്കിയത് സര്‍ക്കാര്‍ അനാസ്ഥയും പിടിപ്പുകേടും
സുപ്രീംകോടതി വിധിയോടെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പുറത്താക്കപ്പെടും.
സുപ്രീംകോടതി വിധിയോടെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പുറത്താക്കപ്പെടും. സര്‍ക്കാര്‍ അനാസ്ഥയും പിടിപ്പുകേടുമാണ് സ്വാശ്രയ മെഡിക്കൽ രംഗത്തെ ഈ അവസ്ഥയില്‍ എത്തിച്ചത്. ഫീസ് നിർണയം, നിയമ നടപടി, കരാർ എന്നിവയിലെല്ലാം സർക്കാരിന് വലിയ വീഴ്ച സംഭവിച്ചു. സര്‍ക്കാറും മാനേജ്മെന്‍റുകളും തമ്മില്‍ കൂട്ടുകച്ചവടമാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സുപ്രീംകോടതിയുടെ നീറ്റ് വിധിയോടെ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ അധികാരം ലഭിച്ചിരുന്നു. എന്നാല്‍ 2016 മാര്‍ച്ചില്‍ ഉത്തരവ് വന്നിട്ടും ഒരു കൊല്ലത്തോളം സര്‍ക്കാര്‍ അനങ്ങിയില്ല. ഫീസിന്റെ കാര്യത്തിൽ മാത്രമായിരുന്നു ഇത്തവണ സർക്കാരിന് ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിലും ഒരു നടപടിയും ഉണ്ടായില്ല. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഫീസ് നിര്‍ണയത്തിന് തിരക്കിട്ടെടുത്ത നടപടികളിലെ അബദ്ധങ്ങള്‍ കോടതിയില്‍ മാനേജ്മെന്‍രിന് തുണയായി. കുറഞ്ഞ ഫീസ് ഉറപ്പാക്കാന്‍ ആവശ്യമായ കരാര്‍ ഉണ്ടാക്കാന്‍ പത്തോളം കോളജുകള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയാറായില്ല. ആവശ്യമായ പഠനം ഇല്ലാതെ അഞ്ചര ലക്ഷം രൂപ ഫീസ് നിർണയിച്ചത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
ഈ ആരോപണം ശരിവക്കുന്ന തരത്തിലായിരുന്നു സുപ്രിംകോടതിയിലെ സര്‍ക്കാര്‍ നിലപാടുകള്‍. ഫീസ് 11 ലക്ഷമാക്കണമെന്ന മാനേജ്മെന്‍റുകളുടെ വാദത്തെ സര്‍ക്കാര്‍ ഫലപ്രദമായി പ്രതിരോധിച്ചില്ല. കഴിഞ്ഞ വര്‍ഷം 25000 രൂപ മുതല്‍ ഫീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചില്ല. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം 10 ലക്ഷമായിരുന്നു ഫീസ് എന്ന കോളജുകളുടെ വാദം അംഗീകരിക്കപ്പെട്ടത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
Adjust Story Font
16